രാജ്യത്ത് നിന്ന് അനധികൃത ഡോളർ വിദേശത്തേക്ക് കടത്തിയതിൽ എം ശിവശങ്കറിന് പങ്കുണ്ടെന്ന് കസ്റ്റംസ്

new case registered against m shivashankar

സ്വപ്ന സുരേഷിനെതിരെ കസ്റ്റംസ് ചുമത്തിയ പുതിയ കേസിന്റെ വിശദാംശങ്ങൾ പുറത്ത്. രാജ്യത്ത് നിന്ന് അനധികൃത ഡോളർ വിദേശത്തേക്ക് കടത്തിയതിൽ എം ശിവശങ്കറിന് പങ്കുണ്ടെന്നാണ് കസ്റ്റംസിന് ലഭിക്കുന്ന വിവരം. വിദേശത്തേക്ക് കടത്തിയത് 1.90 ലക്ഷം യുഎസ് ഡോളറാണ്. ഇത് കിട്ടുന്നതിനായി ബാങ്കുദ്യോഗസ്ഥരിൽ നിന്നും ശക്തമായ സമ്മർദ്ധം ചെലുത്തിയത് ശിവശങ്കറാണെന്നാണ് കസ്റ്റംസിന് ലഭിച്ച വിവരം. ശക്തമായ സമ്മർദ്ധത്തെ തുടർന്നാണ് ഡോളർ കൈമാറിയതെന്ന് ബാങ്ക് ഉദ്യോഗസ്ഥൻ പറഞ്ഞ മൊഴിയും കസ്റ്റംസിന്റെ പക്കലുണ്ട്. ഈ പണമാണ് പിന്നീട് കോൺസുലേറ്റിലെ ധനകാര്യ വിഭാഗത്തിന്റെ ചുമതലയുണ്ടായിരുന്ന ഖാലിദിന് കൈമാറുന്നത്.

ഈ ഇടപാടിനായി സ്വപ്ന സുരേഷ്, സന്ദീപ് നായർ എം ശിവശങ്കർ എന്നിവർ ഗൂഢാലോചന നടത്തി എന്നാണ് കസ്റ്റംസിന്റെ കണ്ടെത്തൽ. ഇതിന്റെ അടിസ്ഥാനത്തിലാണ് ശിവശങ്കറെ രണ്ട് തവണ ചോദ്യം ചെയ്യലിനായി വിളിപ്പിച്ചത്. എന്നാൽ രണ്ട് തവണയും ആരോഗ്യ പ്രശ്നങ്ങൾ പറഞ്ഞ് ഒഴിഞ്ഞു മാറുകയായിരുന്നു. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിൽ ശിവശങ്കറിനെ പ്രതി ചേർക്കാമെന്ന നീക്കത്തോടെ മുന്നോട്ടു പോകുകയായിരുന്നു കസ്റ്റംസ്. ആദ്യഘട്ട ചോദ്യം ചെയ്യലിനു ശേഷം അറസ്റ്റലേക്ക് നീങ്ങുകയായിരുന്നു. ഇതുമായി ബന്ധപെട്ട് പുതിയ OR Occurence report കൊച്ചിയിലെ പ്രത്യേക സാമ്പത്തിക കോടതിയിൽ രജിസ്റ്റർ ചെയ്യുകയും ചെയ്തിരുന്നു.

Content HIghlights; new case registered against m shivashankar