കേരളത്തിന്റെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കെതിരെ വിമർശനവുമായി കേന്ദ്ര ആരോഗ്യ മന്ത്രി ഹർഷ വർധൻ രംഗത്ത്. സൺഡേ സംവാദ് പരിപാടിയുടെ മുന്നോടിയായി നവ മാധ്യമങ്ങളിൽ ഇട്ട കുറിപ്പിലാണ് കേരളത്തിന്റെ രോഗ വ്യാപനം കൂടുന്നതിൽ ഹർഷ വർധൻ ആശങ്ക അറിയിച്ചത്. സംഭവിച്ച് വീഴ്ചകൾക്ക് വലിയ വില കൊടുക്കേണ്ടി വരുമെന്നും ഹർഷ വർധൻ വ്യക്തമാക്കി.
നാല് വിഷയങ്ങളാണ് പ്രധാനമായും സണ്ടേ സംവാദിൽ ഉൾപെടുത്തിയത്. ഒന്ന് കേരളത്തിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെക്കുറിച്ചാണ്. ആദ്യ ഘട്ടത്തില്‍ മികച്ച രീതിയില്‍ കോവിഡ് പ്രതിരോധം നടത്തിയ കേരളത്തില്‍ സാഹചര്യം എന്തുകൊണ്ട് മോശമായി എന്നതിനെ കുറിച്ചായിരുന്നു. കേരളത്തിന്റഎ അശ്രദ്ധയാണ് രോഗ വ്യാപനത്തിന് ഇടയാക്കിയതെന്ന് ഈ അശ്രദ്ധക്ക് വലിയ വില കൊടുക്കേണ്ടി വരുമെന്നും ഹർഷ വർധൻ കൂട്ടിച്ചേർത്തു.
Content Highlights; Covid 19: health minister harsh vardhan criticize kerala