കൊവിഡ് വൈറസിനെതിരായ മരുന്ന് നിർമ്മാണത്തിൽ നിർണ്ണായക കണ്ടുപിടുത്തവുമായി അമേരിക്ക രംഗത്ത്. മനുഷ്യ ശരീരത്തിൽ പ്രവേശിച്ച കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിനുള്ള തന്മാത്രകൾ വികസിപ്പിച്ചതായി അമേരിക്കയിലെ ടെക്സസ് സർവകലാശാലയാണ് വ്യക്തമാക്കിയത്.
ശരീരത്തിലെ പ്രതിരോധ സംവിധാനത്തെ ദുർബലപെടുത്താനുള്ള കൊറോണ വൈറസിന്റെ ശേഷിയെ ഇല്ലാതാക്കാൻ ഈ തന്മാത്രകൾക്ക് സാധിക്കുമെന്നും പഠനത്തിൽ വ്യക്തമാക്കുന്നുണ്ട്. സർവകലാശാലയുടെ പരീക്ഷണ ഫലങ്ങൾ സയൻസ് ജേർണലിൽ പ്രസീദ്ധീകരിച്ചിട്ടുണ്ട്.
Content Highlights; covid medicine from texas university