കൊവിഡ് ഡിസ്ചാർജ് പോളിസിയിൽ മാറ്റം വരുത്തണമെന്ന് വിദഗ്ദ സമിതി

expert committe says kerala should change covid discharge policy

സംസ്ഥാനത്തെ കൊവിഡ് ഡിസ്ചാജ് പോളിസിയിൽ മാറ്റം വരുത്തണമെന്ന് കേന്ദ്രസർക്കാർ നിയോഗിച്ച വിദഗ്ധ സമിതി. ഡിസ്ചാർജിനായി വീണ്ടും കൊവിഡ് പരിശോധന നടത്തേണ്ടതില്ലെന്നും രോഗമുക്തരായ ശേഷം ഒരാഴ്ച കൂടി വീടുകളിൽ തുടരാനുള്ള നിർദേശവും ഇനി വേണ്ടെന്നാണ് വിദഗ്ദ സമിതി നിലപാട്. രോഗികളുടെ എണ്ണം കൂടുന്നതിനനുസരിച്ച് പരിശോധനകളുടെ എണ്ണവും വർധിപ്പിക്കേണ്ടതായി വരും. ഈ സാഹചര്യത്തിലാണ് കൊവിഡ് മുക്തരെ കണ്ടെത്താനുള്ള പരിശോധന ഒഴിവാക്കണമെന്ന് വിദഗ്ദ സമിതി ശുപാർശ ചെയ്തത്.

രോഗം ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ച ആളെ പത്താം ദിവസം ഡിസ്ചാർജ് ചെയ്യാവുന്നതാണ്. ലക്ഷണങ്ങളുള്ള ആളാണെങ്കിൽ ലക്ഷണങ്ങള്‍ മാറുന്ന മുറക്ക് ഡിസ്ചാർജ് ചെയ്യാവുന്നതാണ്. ഗുരുതരാവസ്ഥയിലുള്ള രോഗിയാണെങ്കിൽ ലക്ഷണങ്ങൾ മാറിയാൽ പരിശോധന നടത്താതെ ഡിസ്ചാർജ് ചെയ്യാനാകും. 10 ദിവസം കഴിഞ്ഞാൽ രോഗം പടർത്താനുള്ള സാധ്യത തീരെ ഇല്ലാത്തതു കൊണ്ടാണ് നെഗറ്റീവായി എന്ന് കണ്ടെത്താനുള്ള പരിശോധന അനാവശ്യമാണെന്ന് ആരോഗ്യ വിദഗ്ദർ അഭിപ്രായപെട്ടത്.

ദിനംപ്രതി അയ്യായിരത്തിലധികം ആളുകൾക്കാണ് കൊവിഡ് നെഗറ്റീവായൊ എന്നറിയുന്നതിനായി പരിശോധന നടത്തുന്നത്. ഈ പരിശോധന പുതിയ രോഗികളെ കണ്ടെത്താൻ ഉപയോഗിക്കണമെന്നാണ് നിർദേശം. ഓഗസ്റ്റിൽ വിദഗ്ദ സമിതി ഈ നിർദേശം നൽകിയിരുന്നുവെങ്കിലും ഡിസ്ചാർജിനായുള്ള പിസിആർ പരിശോധന ഒഴിവാക്കി ആന്റിജൻ പരിശോധനയാക്കുകയാണ് സർക്കാർ ചെയ്തത്.

Content Highlights; expert committe says kerala should change covid discharge policy