വെല്ലുവിളികളെ അതിജീവിക്കുന്നതിൽ വനിത നേതാക്കൾ എങ്ങനെ വിജയിക്കുന്നുവെന്ന് ലോകത്തെ കാണിച്ചതിന് നന്ദി; ജസീന്ദക്ക് അഭിനന്ദനവുമായി കെ കെ ശൈലജ

Thank you for showing the world how women leaders succeed in overcoming challenges; KK Shailaja congratulates Jasinda

ന്യൂസിലൻഡ് തെരഞ്ഞെടുപ്പിൽ വീണ്ടും അധികാരം നേടിയ പ്രധാനമന്ത്രി ജസീന്ത ആൻഡന് അഭിനന്ദനവുമായി ആരോഗ്യമന്ത്രി കെ കെ ശൈലജ. കൊവിഡിനെ കാര്യക്ഷമമായി നേരിട്ടതിന് ജസീന്തയെ അഭിനന്ദിച്ച മന്ത്രി പുതിയ തുടക്കത്തിന് ആശംസകൾ നേരുകയും ചെയ്തു. തുടർച്ചയായി രണ്ടാം തവണയാണ് ജസീന്ത ന്യാസിലൻഡ് പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കുന്നത്.

“നിങ്ങൾ ഗംഭീര വിജയം ആഘോഷിക്കുമ്പോൾ ഞങ്ങൾ അഭിനന്ദിക്കുകയും പുതിയ തുർക്കത്തിന് ആശംസ നേരുകയും ചെയ്യുന്നു. കൊവിഡ് മഹാമാരിയെ നിങഅങൾ കാര്യക്ഷമമായി നേരിടുന്നത് കാണുന്നത് മഹത്തരമാണ്. വെല്ലുവിളികളെ അതിജീവിക്കുന്നിൽ വനിത നേതാക്കൾ എങ്ങനെ വിജയിക്കുന്നുവെന്ന് ലോകത്തെ കാണിച്ചതിന് നന്ദി” മന്ത്രി ട്വീറ്റ് ചെയ്തു.

കൊവിഡിനെ വിജയകരമായി നിയന്ത്രിച്ച ഭരണ മികവാണ് ജസീന്തയുടെ ഉജ്ജ്വല വിജയത്തിന്റെ പ്രധാന ഘടകം. 120 അംഗ പാർലമെന്റിൽ ജസീന്തയുടെ ലിബറൽ ലേബൽ പാർട്ടി 64 സീറ്റുകൾ ഉറപ്പാക്കിയാണ് ഒറ്റക്ക് ഭൂരിപക്ഷം നേടിയത്. അര നൂറ്റണ്ടിനിടയിലെ ഏറ്റവും കൂടിയ വോട്ടു വിഹിതമാണിത്. 50 ലക്ഷം ജനസംഖ്യയുള്ള ന്യൂസിലൻഡിൽ 25 പേർ മാത്രമാണ് കൊവിഡ് ബാധിച്ച് മരണപെട്ടത്. 40 കൊവിഡ് രോഗികൾ മാത്രമാണ് ഇപ്പോൾ ന്യൂസിലൻഡിലുള്ളത്.

Content Highlights; Thank you for showing the world how women leaders succeed in overcoming challenges; KK Shailaja congratulates Jasinda