കൊവിഡ് വ്യാപനത്തിന് സാധ്യത; സെൽഫ് ലോക്ഡൗണ്‍ പാലിക്കണം, വരുന്ന രണ്ടാഴ്ച നിർണ്ണായകമെന്ന് ആരോഗ്യ മന്ത്രി

health minister warning covid expansion

കേരളത്തിൽ കോവിഡ് വ്യാപനത്തിന് സാധ്യതയെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഭാഗമായി വലിയ തോതിൽ ആളുകളുടെ കൂടിച്ചേരലുകളാണ് ഉണ്ടായത്. കൊവിഡിന്റെ ഗ്രാഫ് വീണ്ടും ഉയരുമെന്ന ഭയം ശകതമാണ്. പല സ്ഥലങ്ങളിലായി പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യാൻ തുടങ്ങി എന്നും ആരോഗ്യ മന്ത്രി പറഞ്ഞു.

കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചു മാത്രമേ യോഗങ്ങളും പരിപാടികളും നടത്താവൂ എന്ന കർശന നിർദേശം ഉണ്ടായിരുന്നു എങ്കിലും വലിയ തോതിൽ ആളുകളുടെ കൂടിച്ചേരുന്ന സ്ഥിതിയുണ്ടായിട്ടുണ്ട്. മാസ്ക് ധരിച്ചു എന്നത് ഏറെ ആശ്വാസകരമെങ്കിലും അത് എല്ലായിടത്തും പാലിക്കപ്പെട്ടു എന്ന് പറയാനാവില്ലെന്നും മന്ത്രി വ്യക്തമാക്കി.

വരുന്ന രണ്ടാഴ്ചക്കാലം കരുതിയിരിക്കണം. വ്യക്തികൾ സെൽഫ് ലോക്ഡൗണ്‍ പാലിക്കണം. കോവിഡ് വീണ്ടും വർധിച്ചാൽ ബുദ്ധിമുട്ടാകും. സംശയം തോന്നുന്ന എല്ലാവരും നിർബന്ധമായും കോവിഡ് പരിശോധന നടത്തണം. രാഷ്ട്രീയ പാർട്ടികൾ ആൾകൂട്ടങ്ങളും പൊതു യോഗങ്ങളും ഒഴിവാക്കാൻ ശ്രദ്ധിക്കണമെന്നും ആരോഗ്യ മന്ത്രി പറഞ്ഞു

Content Highlights; health minister warning covid expansion