ന്യൂസിലാൻഡ് പാർലമെന്റിലേക്ക് തിരഞ്ഞടുക്കപെട്ട പുതിയ അംഗങ്ങളിൽ ഇന്ത്യക്കാരനും

Dr. Gourav Sharma Himachal Man Who Moved to New Zealand Elected as MP in Jacinda Ardern's Cabinet

ന്യൂസിലാൻസ് പാർലമെന്റിലേക്ക് പുതിയതായി തിരഞ്ഞെടുക്കപെട്ട അംഗങ്ങളിൽ ഇന്ത്യക്കാരനും. ഹിമാചൽപ്രദേശ് സ്വദേശിയായ ഡോക്ടർ ഗൌരവ് ശർമയാണ് ലേബർ പാർട്ടി പ്രതിനിധിയായി ഹാമിൽടൺ വെസ്റ്റിൽ നിന്നും പാർലമെന്റിലേക്കെത്തിയത്. 4425 വോട്ടുകൾക്കാണ് മുപ്പത്തിമൂന്നുകാരനായ ഡോക്ടർ ഗൌരവ് ശർമ എതിർ സ്ഥാനാർത്ഥിയെ പരാജയപെടുത്തിയത്.

ലേബർ പാർട്ടി ഇക്കുറിയും വൻ വിജയമാണ് തിരഞ്ഞെടുപ്പിൽ നേടിയത്. ഒപ്പം പാർട്ടിയുടെ ഏറ്റവും ജനസമ്മതിയുള്ള നേതാവ് ജസീന്ത ആർഡേൻ രണ്ടാമതും പ്രധാനമന്ത്രി പദത്തിലേക്കെത്തുകയും ചെയ്തു. 20 കൊല്ലങ്ങൾക്ക് മുൻപ് ന്യൂസിലാൻഡിലെത്തിയ ഡോക്ടർ ഗൌരവ് ശർമ മെഡിക്കൽ ബിരുദവും എംബിഎ ബിരുദവും നേടിയ ശേഷം ഹാമിൽടണിൽ ഡോക്ടറായി പ്രവർത്തിച്ചു വരികയാണ്. രാജ്യം കൊവിഡ് മുക്തി നേടുന്ന ഘട്ടത്തിൽ തന്റെ മണ്ഡലത്തിലെ ജനങ്ങൾക്ക് വേണ്ടി മികച്ച പ്രവർത്തനം കാഴ്ച വെക്കുന്നതിനായി ആരോഗ്യ മേഖലയിലെ പ്രവൃത്തി പരിചയം സഹായിക്കുമെന്ന് ഡോക്ടർ ശർമ അഭിപ്രായപെട്ടു.

വിവിധ രാജ്യങ്ങളിലെ പൊതു ആരോഗ്യമേഖലയുമായി ബന്ധപെട്ട് ഇദ്ധേഹം പ്രവർത്തിച്ചിരുന്നതായും 2015 ൽ നേപ്പാളിലുണ്ടായ ഭൂകമ്പത്തെ തുടർന്ന് ഗ്രാമങ്ങളുടെ പുനർ നിർമ്മാണ പ്രവർത്തനങ്ങളിലും ഇദ്ധേഹം പങ്കാളിയായിരുന്നതായും ലേബർ പാർട്ടി വ്യക്തമാക്കി.കൂടാതെ അഭയാർത്ഥികളുടെ അവകാശങ്ങൾക്കായി ഡോക്ടർ ശർമ ശബ്ദമുയർത്തിയിട്ടുണ്ടെന്നും പാർട്ടി പറഞ്ഞു.

Content Highlights; Dr. Gourav Sharma Himachal Man Who Moved to New Zealand Elected as MP in Jacinda Ardern’s Cabinet