മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയും സ്വർണക്കടത്ത് കേസിലെ ആരോപണ വിധേയനുമായ എം. ശിവശങ്കറിൻ്റെ അറസ്റ്റ് ഹെെക്കോടതി വെള്ളിയാഴ്ച വരെ തടഞ്ഞു. ശിവശങ്കറിൻ്റെ മുൻകൂർ ജാമ്യാപേക്ഷയിലാണ് ഹെക്കോടതി ഉത്തരവ്. കസ്റ്റംസ് കേസിലാണ് ഒക്ടോബർ 23 വരെ അറസ്റ്റ് തടഞ്ഞിരിക്കുന്നത്. വിശദമായ വാദം കേൾക്കുമെന്ന് അറിയിച്ച കോടതി കസ്റ്റംസ് 23ന് മുമ്പ് മറുപടി നൽകണമെന്നും ആവശ്യപ്പെട്ടു.
രാഷ്ട്രീയ കളികളിലെ കരുവാണ് താനെന്നും ആവശ്യപ്പെട്ടാൻ അന്വേഷണ ഉദ്യോഗസ്ഥൻ്റെ മുമ്പിൽ ഹാജരാകാമെന്നും ശിവശങ്കർ കോടതിയിൽ പറഞ്ഞിരുന്നു. അതേസമയം കസ്റ്റംസ് അന്വേഷണവുമായി ശിവശങ്കർ സഹകരിക്കുന്നില്ലെന്നാണ് കസ്റ്റംസ് കോടതിയിൽ പറഞ്ഞത്. മുതിർന്ന അഭിഭാഷകൻ കെ. രാംകുമാറാണ് കസ്റ്റംസിന് വേണ്ടി ഹാജരായത്. കസ്റ്റംസ് ശിവശങ്കറിനെ ഉപദ്രവിക്കുന്നു എന്നതായിരുന്നു അദ്ദേഹത്തിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ പി. വിജയഭാനുവിൻ്റെ ആരോപണം.
content highlights: High Court order in M Sivasankar’s anticipatory bail