നടൻ പൃഥ്വിരാജിന് കൊവിഡ്

Actor Prithviraj tests positive for COVID-19

നടൻ പൃഥ്വിരാജിന് കൊവിഡ് സ്ഥിരീകരിച്ചു. ജനഗണമന എന്ന പുതിയ സിനിമയുടെ ചിത്രീകരണത്തിനിടെയാണ് നടന് കൊവിഡ് സ്ഥിരീകരിച്ചത്. സിനിമയുടെ സംവിധായകൻ ഡിജോ ജോസ് ആൻ്റണിയ്ക്കും കൊവിഡ് സ്ഥിരീകരിച്ചു. സിനിമയുടെ ചിത്രീകരണം കൊച്ചിയിൽ പുരോഗമിക്കവെയാണ് ഇരുവർക്കും കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ചിത്രത്തിൻ്റെ ഷൂട്ടിങ് താൽക്കാലികമായി നിർത്തിവെച്ചു.

സിനിമയിലെ മറ്റ് അണിയറപ്രവർത്തകർക്കും താരങ്ങൾക്കും ക്വാറൻ്റീനിൽ പോകേണ്ടിവരും. സൂരാജ് വെഞ്ഞാറമ്മൂട് ആണ് ചിത്രത്തിൽ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ക്വീൻ സിനിമയ്ക്ക് ശേഷം ഡിജോ ജോസ് ഒരുക്കുന്ന ചിത്രമാണ് ജനഗണമന.  

content highlights: Actor Prithviraj tests positive for COVID-19