തെളിവില്ല; തബ്ലിഗി ജമാഅത്ത് സമ്മേളനത്തിൽ പങ്കെടുത്ത 20 വിദേശികളെ വെറുതെവിട്ട് മുംബെെ കോടതി

Court acquits 20 Tablighi foreign members stuck for 7 months

ഡൽഹി നിസാമുദ്ദീനിലെ തബ്ലീഗി ജമാഅത്ത് സമ്മേളനത്തിൽ പങ്കെടുത്ത 20 വിദേശികളെ മുംബെെ മജിസ്ട്രേറ്റ് കോടതി വെറുതെവിട്ടു. കുറ്റാരോപിതർക്കെതിരെ തെളിവൊന്നും ഹാജരാക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് 10 ഇൻഡോനേഷ്യക്കാരേയും കിർഗിസ്താനിൽ നിന്നുള്ള 10 പേരേയും കോടതി വെറുതെവിട്ടത്. തബ്ലീഗി സമ്മേളനത്തിൽ പങ്കെടുത്തെന്ന വിവരം മറച്ചുവെച്ചതിന് ഏപ്രിൽ 5ന് ഡി എൻ നഗർ പൊലീസ് സ്റ്റേഷനിലാണ് ഇവർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തത്.

തബ്ലീഗി സമ്മേളനത്തിൽ പങ്കെടുത്തവർ ഇക്കാര്യം അറിയിക്കണമെന്ന മുംബെെയ് പൊലീസിൻ്റെ നിർദേശം അവഗണിച്ചെന്ന് ആരോപിച്ചാണ് മനഃപൂർവ്വമല്ലാത്ത നരഹത്യക്ക് ഇവർക്കെതിരെ കുറ്റം ചുമത്തിയത്. പകർച്ചവ്യാധി തടയൽ നിയമവും വിദേശി നിയമവും ദേശീയ ദുരന്ത നിവാരണ നിയമപ്രകാരവും ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഈ കേസാണ് കോടതി തള്ളിയത്. 

content highlights: Court acquits 20 Tablighi foreign members stuck for 7 months