രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 46,790 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. മൂന്ന് മാസത്തിനിടെ ഇതാദ്യമായാണ് ഇന്ത്യയിൽ 50,000ത്തിൽ താഴെ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് കൊവിഡ് ബാധിച്ച് 587 പേർ മരിച്ചു. ഇന്ത്യയിൽ കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 75,97,063 ആയി. 1,15,197 പേർ കൊവിഡ് ബാധിച്ച് ഇതുവരെ മരിച്ചു. 67.33 ലക്ഷം പേർക്ക് രോഗം ഭേദമായി. 7,48,538 പേർ നിലവിൽ രോഗം ബാധിച്ച് ചികിത്സയിലുണ്ട്. 10,32,795 സാമ്പിളുകളാണ് 24 മണിക്കൂറിനിടെ പരിശോധിച്ചത്.
മഹാരാഷ്ട്രയിൽ 16,01,365 പേർക്ക് രോഗം സ്ഥിരീകരിച്ചു. മരണസംഖ്യ 42,240 ആയി. ആന്ധ്രാപ്രദേശിൽ 7,86,050 പേർക്ക് രോഗം സ്ഥിരീകരിക്കുകയും 6,453 പേർ മരിക്കുകയും ചെയ്തു. കർണാടകയിൽ കൊവിഡ് സ്ഥിരീകരിച്ചത് 7,70,604 പേർക്കാണ്. 10,542 പേർ ഇവിടെ മരിച്ചു. തമിഴ്നാട്ടിൽ 6,90,936 പേർക്ക് രോഗം സ്ഥിരീകരിക്കുകയും 10,691 പേർ മരിക്കുകയും ചെയ്തു.
content highlights: India’s 1-Day Covid Cases Below 50,000 For First Time In Nearly 3 Months