ഉള്ളടക്കങ്ങള്‍ പരിശോധിക്കും; ടിക് ടോക്കിന് ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിച്ച് പാകിസ്താന്‍

ഇസ്ലാമാബാദ്: ടിക് ടോക്കില്‍ വരുന്ന വീഡിയോകളുടെ ഉള്ളടക്കം പരിശോധിക്കാമെന്ന ഉറപ്പ് ലഭിച്ചതോടെ ചൈനീസ് ആപ്ലിക്കേഷനായ ടിക് ടോക്കിനെതിരായ വിലക്ക് പിന്‍വലിച്ച് പാകിസ്താന്‍. സദാചാര വിരുദവും, മാന്യതയില്ലാത്തതുമായ വീഡിയോകള്‍ക്ക് പ്ലാറ്റ്‌ഫോം ഒരുക്കുന്നുവെന്ന വ്യാപക പരാതിയെ തുടര്‍ന്നാണ് പത്ത് ദിവസം മുമ്പ് പാകിസ്താന്‍ ടിക് ടോക്കിന് നിരോധനം ഏര്‍പ്പെടുത്തിയത്.

പാകിസ്താനിലെ പ്രാദേശിക നിയമങ്ങള്‍ കര്‍ശനമായി പാലിക്കാമെന്ന ഉറപ്പ് ടിക് ടോക്കില്‍ നിന്ന് ലഭിച്ചതോടെയാണ് നിരോധനം പിന്‍വലിച്ചതായി പാകിസ്താന്‍ ടെലികോം മന്ത്രാലയം ഉത്തരവിറക്കിയത്. പാകിസ്താന്‍ ടെലികോം മന്ത്രാലയത്തിന് ടിക് ടോക് നല്‍കിയ അപ്പീല്‍ പ്രകാരമാണ് നടപടി.

ടിക് ടോക് എന്ന ചൈനീസ് ആപ്പിന്റെ സുരക്ഷ ആശങ്ക വിവിധ രാജ്യങ്ങളില്‍ നിലനില്‍ക്കുന്നുണ്ട്. സുരക്ഷ ഭീക്ഷണി ചൂണ്ടികാട്ടി ഇന്ത്യും ടിക് ടോക് നിരോധിച്ചിരുന്നു. കഴിഞ്ഞ 12 മാസത്തിനുള്ളില്‍ പാകിസ്താനില്‍ ഏറ്റവും കൂടുതല്‍ ഡൗണ്‍ലോഡ് ചെയ്യപ്പെട്ട മൂന്നാമത്തെ ആപ്പാണ് ടിക്ടോക്. വാട്‌സ് ആപ്പും, ഫേസ്ബുക്കുമാണ് ഒന്നും രണ്ടും സ്ഥാനങ്ങളില്‍.

Content Highlight: Pakistan to withdraw ban on Tik Tok