തദ്ദേശ തെരഞ്ഞെടുപ്പിനുള്ള പ്രത്യേക മാർഗരേഖ പുറത്തിറക്കി. 941 ഗ്രാമപഞ്ചായത്തുകൾ, 152 ബ്ലോക്ക് പഞ്ചായത്തുകൾ, 14 ജില്ലാ പഞ്ചായത്തുകൾ, 86 മുനിസിപ്പാലിറ്റികൾ, 6 മുനിസിപ്പൽ കോർപറേഷനുകൾ എന്നിവയിലെ 21,865 വാർഡുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടത്തുക. പ്രചാരണത്തിന് ജാഥകളും കൊട്ടിക്കലാശവും ഒഴിവാക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ ഉത്തരവ് ഉണ്ട്. റോഡ് ഷോയ്ക്ക് പരമാവധി 3 വാഹനങ്ങൾ മാത്രമെ അനുവദിക്കുകയുള്ളു. ഭവന സന്ദർശനത്തിന് സ്ഥാനാർത്ഥിയ്ക്കൊപ്പം അഞ്ച് പേർ മാത്രമെ പാടുള്ളു.
സ്ഥാനാർത്ഥികൾക്ക് ഹാരം, ബൊക്കെ, നോട്ടുമാല, ഷോൾ എന്നിവ നൽകുന്ന സ്വീകരണ പരിപാടി ഉണ്ടാവില്ല. ബൂത്തിന് പുറത്ത് വെള്ളവും സോപ്പും കരുതണം. ബൂത്തിനകത്ത് സാനിറ്റെസർ നിർബന്ധമാണ്. ബൂത്തിനകത്ത് ഒരേസമയം മൂന്ന് വോട്ടർമാർക്ക് മാത്രമാണ് പ്രവേശനം. വോട്ടർമാർക്ക് മാസ്ക് നിർബന്ധമാണ്. പോളിങ് ഉദ്യോഗസ്ഥർ ഫേസ് ഷീൽഡും ഗ്ലൌസും ഉപയോഗിക്കണം. കൊവിഡ് രോഗികൾക്കും നിരീക്ഷണത്തിലുള്ളവർക്കും തപാൽ വോട്ട് അനുവദിക്കും. വിജയാഹ്ലാദ പ്രകടനങ്ങൾ കൊവിഡ് മാനദണ്ഡങ്ങൾ അനുസരിച്ച് മാത്രമെ പാടുള്ളു.
content highlights: guidelines for local body polls