ന്യൂഡല്‍ഹി: രാജ്യത്തെ ആശുപച്രികളില്‍ ഓക്‌സിജന്‍ വിതരണത്തില്‍ ക്ഷാമമുണ്ടായിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. കൊവിഡ് കേസുകള്‍ രാജ്യത്ത് വര്‍ദ്ധിക്കുന്ന പശ്ചാത്തലത്തിലാണ് ഓക്‌സിജന്‍, ഐസിയു, വെന്റിലേറ്റര്‍ എന്നിവയുടെ എന്നിവയുടെ ലഭ്യതയെക്കുറിച്ച് ആരോഗ്യ മന്ത്രാലയം അവലോകനം നടത്തിയത്. 18 സംസ്ഥാനങ്ങളിലും, കേന്ദ്ര ഭരണ പ്രദേശങ്ങളിലും 246 ഓക്‌സിജന്‍ ഉത്പാദന പ്ലാന്റ് ആരംഭിക്കാനുള്ള പദ്ധതി ആരംഭിച്ച് കഴിഞ്ഞതായും കേന്ദ്രം അറിയിച്ചു.
സെപ്റ്റംബറോടെ ഓക്‌സിജന്‍ പ്രതിദിന ഉത്പാദന ശേഷി 6,862 മെട്രിക് ടണായി ഉയര്‍ത്തിയിരുന്നു. ഒക്ടോബര്‍ അവസാനത്തോടെ ഇത് 7,191 മെട്രിക് ടണായി ഉയര്‍ത്തുമെന്നും കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷന്‍ അറിയിച്ചു. സെപ്റ്റംബര്‍ ആദ്യ ആഴ്ച്ചകളെക്കാള്‍ ഓക്‌സിജന്‍ ലഭ്യത ഇപ്പോഴും ഉയര്‍ന്നതാണെന്നാണ് കേന്ദ്രത്തിന്റെ വിലയിരുത്തല്‍. രാജ്യത്തു പ്രതിദിനം ശരാശരി 2,397 മെട്രിക് ടണ്‍ മെഡിക്കല്‍ ഓക്‌സിജന്‍ ഉപയോഗിക്കുന്നുണ്ടെന്നും 15,282 മെട്രിക് ടണ്‍ ഓക്‌സിജന്‍ ഇനിയും സ്‌റ്റോക്ക് ഉണ്ടെന്നും അദ്ദേഹം അറിയിച്ചു.
സെപ്റ്റംബര്‍ ഒന്‍പതു മുതല്‍ സെപ്റ്റംബര്‍ 15 വരെ ഓക്‌സിജന്‍ ശരാശരി ഉപഭോഗം പ്രതിദിനം 2,791 മെട്രിക് ടണ്ണായി ഉയര്‍ന്ന കാലയളവായിരുന്നു.
Content Highlight: Health Ministry says no deficiency in oxygen as Covid patients increasing