രാജ്യത്ത് 24 മണിക്കൂറിനിടെ 54,044 പേർക്ക് പുതുതായി കൊവിഡ്

With 54,044 New COVID-19 Cases, India's Coronavirus Tally Crosses 76-Lakh Mark

ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 54,044 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 76,51,108 ആയി. ഇന്നലെ മാത്രം 717 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ ആകെ മരണം 1,15,94 ആയി. നിലവിൽ 7,40,090 പേരാണ് ചികിത്സയിലുള്ളത്. 61,775 പേർക്ക് ഇന്നലെ രോഗം ഭേദമായി. ഇതോടെ രോഗം ഭേദമായവരുടെ ആകെ എണ്ണം 67,95,103 ആയി.

മഹാരാഷ്ട്രയിൽ 1,74,755 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 13,92,308 പേർക്ക് രോഗം ഭേദമായി. 42,453 പേരാണ് സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചത്. കർണാടകയിൽ 1,03,964 പേരാണ് രോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്നത്. 10,608 പേർ ഇവിടെ മരിച്ചു. 6,62,329 പേർക്ക് രോഗം ഭേദമായി. ഇന്ത്യൻ കൌൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിൻ്റെ കണക്ക് പ്രകാരം 9,72,00,379 സാമ്പിളുകളാണ് ഇതുവരെ പരിശോധിച്ചത്. ഇന്നലെ മാത്രം 10,83,608 സാമ്പിളുകൾ പരിശോധിച്ചു. 

content highlights: With 54,044 New COVID-19 Cases, India’s Coronavirus Tally Crosses 76-Lakh Mark