രാജ്യത്ത് 77 ലക്ഷം കടന്ന് കൊവിഡ് ബാധിതര്‍; ഒരു ദിവസത്തിനിടെ 702 മരണം

ന്യൂഡല്‍ഹി: രാജ്യത്ത് ആകെ കൊവിഡ് ബാധിതരുടെ എണ്ണം 77 ലക്ഷം കടന്ന് 77,06,946 ലേക്ക്ഉയര്‍ന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. കഴിഞ്ഞ 24 മണിക്കൂറിനിടെ 55,838 കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. കൊവിഡ് കേസുകളുടെ എണ്ണത്തില്‍ നേരിയ ശമനമുണ്ടെങ്കിലും ഉത്സവ കാലം കണക്കിലെടുത്ത് കരുതലുകള്‍ ആവശ്യമാണെന്ന മുന്നറിയിപ്പും ആരോഗ്യ മന്ത്രാലയം നല്‍കുന്നുണ്ട്.

ഇന്നലെ മാത്രം 702 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. കഴിഞ്ഞ ആഴ്ച്ചകളില്‍ പ്രതിദിന കൊവിഡ് മരണം ആയിരം കടന്നിരുന്നു. ഇതോടെ ആകെ കൊവിഡ് മരണം 1,16,616 ലേക്ക് ഉയര്‍ന്നിട്ടുണ്ട്.

ലോകത്ത് യുഎസ് കഴിഞ്ഞാല്‍ കൊവിഡ് കേസുകളുടെ എണ്ണത്തില്‍ തൊട്ടു പിന്നില്‍ ഇന്ത്യയാണ്. ആകെയുള്ള മരണത്തില്‍ മൂന്നാം സ്ഥാനത്താണ് ഇന്ത്യ.

Content Highlight: Covid cases in India crosses 77 lakhs