കൊവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം 19 ദിവസമായിട്ടും സംസ്കരിക്കാതെ ആരോഗ്യവകുപ്പ്; ഗുരുതര വീഴ്ച

delay in cremation covid infected Kollam native dead body

കൊവിഡ് ബാധിച്ച് മരിച്ച വ്യക്തിയുടെ മൃതദേഹം 19 ദിവസമായിട്ടും സംസ്കരിച്ചില്ലെന്ന് പരാതി. ഒക്ടോബർ 2ന് മരിച്ച കൊല്ലം പത്തനാപുരം സ്വദേശി ദേവരാജൻ്റെ മൃതദേഹമാണ് ഇത്രയധികം ദിവസം മോർച്ചറിയിൽ സൂക്ഷിച്ചത്. മൃതദേഹം സംസ്കരിച്ചെന്ന് കരുതി മരണാനന്തര ചടങ്ങുകൾ ഉൾപ്പെടെ കുടുംബം ചെയ്തിരുന്നു. മരണവുമായി ബന്ധപ്പെട്ട നടപടികൾക്കായി പൊലീസ് സ്റ്റേഷനിൽ എത്തിയപ്പോഴാണ് മൃതദേഹം സംസ്കരിച്ചില്ലെന്ന വിവരം ലഭിക്കുന്നത്. 

മഞ്ചളൂരുള്ള ദേവരാജൻ്റെ വീടിന് പട്ടയമില്ലാത്തതിനാൽ മൃതദേഹം സംസ്കരിക്കാനുള്ള സൌകര്യം ഉണ്ടായിരുന്നില്ല. ആരോഗ്യവകുപ്പ് മൃതദേഹം ഏറ്റെടുത്ത് കൊല്ലത്ത് സംസ്കരിക്കുമെന്നാണ് അറിയിച്ചത്. ബന്ധുക്കളുടെ സമ്മത പത്രം ലഭിക്കാത്തതിനാലാണ് സംസ്കാരം നടത്താതിരുന്നത് എന്നാണ് അധികൃതർ പറയുന്നത്. എന്നാൽ സമ്മത പത്രം സംബന്ധിച്ച് തങ്ങളെ അറിയിച്ചിരുന്നില്ലെന്ന് ദേവരാജൻ്റെ ഭാഗ്യയായ പുഷ്പ പറയുന്നു.

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് ദേവരാജന് കൊവിഡ് സ്ഥിരീകരിക്കുന്നത്. തുടർന്ന് ഇയാളെ കൊവിഡ് ചികിത്സയ്ക്കായി മാറ്റി. പിന്നാലെ പുഷ്പ വീട്ടിലേക്ക് മടങ്ങുകയും ചെയ്തു. പിറ്റേന്ന് പുഷ്പയ്ക്കും കൊവിഡ് ലക്ഷണങ്ങൾ കാണിച്ചതോടെ പത്തനാപുരത്തെ ചികിത്സ കേന്ദ്രത്തിലേക്ക് ഇവരേയും മറ്റി. പത്തു ദിവസത്തോളം ഇവർ ചികിത്സയിലായിരുന്നു. ഇതിനിടയിലാണ് ഒക്ടോബർ 2ന് ദേവരാജൻ മരിക്കുന്നത്. 

content highlights: delay in cremation covid infected Kollam native dead body