രാജ്യത്ത് പ്രതിദിന രോഗബാധിതരും മരണവും കുറയുന്നു; ആശ്വാസം

ന്യൂഡല്‍ഹി: രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന പ്രതിദിന കൊവിഡ് ബാധിതരുടെയും മരണപ്പെടുന്നവരുടെയും എണ്ണത്തില്‍ കുറവ്. പ്രതിദിന രോഗബാധ ഒരു ലക്ഷത്തിനടുത്ത് എത്തിയ ശേഷമാണ് കേസുകള്‍ കുറയുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 54,366 പുതിയ കേസുകള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ ദിവസത്തെക്കാള്‍ 1500നടുത്ത കുറവാണ് പുതിയ രോഗികളില്‍ ഉണ്ടായിരിക്കുന്നത്.

690 പേരാണ് ഇന്നലെ മാത്രം കൊൊവിഡ് ബാധിച്ച് മരിച്ചത്. കഴിഞ്ഞ ദിവസം ഇത് 702 ആയിരുന്നു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് മരണം 1,17,306 ആയി ഉയര്‍ന്നു. 77,61,312 പോര്‍ക്കാണ് രാജ്യത്ത് ഇതുവരെ കൊവിഡ് ബാധ സ്ഥിരീകരിച്ചത്. 6,95,509 പേരാണ് നിലവില്‍ രാജ്യത്ത് ചികിത്സയിലുള്ളത്.

ലോകത്ത് തന്നെ കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനത്താണ് ഇന്ത്യ. ആകെയുള്ള മരണത്തില്‍ മൂന്നാം സ്ഥാനത്താണ് ഇന്ത്യ. ലോകത്താകെ ഇതുവരെ 4.2 കോടി ആളുകള്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.

Content Highlight: Covid Update in India