സംസ്ഥാനത്ത് വ്യാപകമായ അവയവക്കച്ചവടം; ക്രെെംബ്രാഞ്ച് അന്വേഷണം തുടങ്ങി

Crime Branch registered a case in Illegal Organ Trade

സംസ്ഥാനത്ത് വ്യാപകമായി അവയവക്കച്ചവടമെന്ന് ക്രെെംബ്രാഞ്ചിൻ്റെ റിപ്പോർട്ട്. വിഷയത്തിൽ ക്രെെംബ്രാഞ്ച് രജിസ്റ്റർ ചെയ്ത കേസ് ആരംഭിച്ചു. രണ്ടുവർഷത്തിനിടെ അനധികൃത അവയവ കെെമാറ്റങ്ങൾ വ്യാപകമായി നടത്തതായും സർക്കാർ ജീവനക്കാർക്ക് ഉൾപ്പെടെ പങ്കുണ്ടെന്നും ക്രെെംബ്രാഞ്ച് റിപ്പോർട്ടിൽ പറയുന്നു. ഐജി ശ്രീജിത്തിൻ്റെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ ഡി.ജി.പി ലോക്നാഥ് ബഹ്റയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. 

കേസിൽ തൃശ്ശൂർ എസ്.പി സുദർശനായിരിക്കും അന്വേഷണ ചുമതല. സംസ്ഥാനത്ത് തൃശ്ശൂർ, കൊടുങ്ങല്ലൂർ ഭാഗത്താണ് ഏറ്റവുമധികം അനധികൃത അവയവ കെെമാറ്റം നടന്നതെന്നാണ് റിപ്പോർട്ട്. കിഡ്നി അടക്കമുള്ള അവയവങ്ങൾ ഇടനിലക്കാർ വഴി വിൽക്കുന്നുണ്ട്. സർക്കാർ ജീവനക്കാർ ഇടനിലക്കാരാവുകയാണ്. ആളുകളെ കണ്ടെത്തിയാണ് അവയവ കച്ചവടം നടത്തുന്നത്. സർക്കാരിൻ്റെ വെബ്സെെറ്റുകളെ അട്ടിമറിച്ചുകൊണ്ടുള്ള പ്രവർത്തനവും നടക്കുന്നുണ്ട്. സർക്കാർ മെഡിക്കൽ കോളേജ് കേന്ദ്രീകരിച്ച് മാഫിയ പ്രവർത്തിക്കുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. 

content highlights: Crime Branch registered a case in Illegal Organ Trade