യുഡിഎഫ് യോഗം ഇന്ന് ചേരും; തെരഞ്ഞെടുപ്പിൽ വെൽഫെയർ പാർട്ടിയോടുള്ള സമീപനം ഇന്ന് വ്യക്തമാകും

Welfare party-UDF alliance

തദ്ദേശ ഭരണസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ സ്വീകരിക്കേണ്ട സമീപനങ്ങളെക്കുറിച്ച് ചർച്ച ചെയ്യാൻ യുഡിഎഫ് ഇന്ന് യോഗം ചെയ്യും. വെൽഫെയർ പാർട്ടിയോട് സ്വീകരിക്കേണ്ട സമീപനത്തെക്കുറിച്ചും യോഗം ചർച്ച ചെയ്യും. എറണാകുളത്ത് വെച്ചായിരിക്കും യോഗം നടക്കുക. വെൽഫെയർ പാർട്ടിയോടുള്ള സമീപനത്തെ കുറിച്ച് കോൺഗ്രസിൽ ഭിന്നാഭിപ്രായമാണ് ഉള്ളത്. കൺവീനർ എംഎം ഹസ്സൻ ജമാഅത്തെ ഇസ്ലാമി ആമീറുമായി ചർച്ച നടത്തിയത് പാർട്ടിയിലും വിവാദമായിരുന്നു. ഈ കാര്യത്തിൽ മുസ്ലീം ലീഗിനും വ്യത്യസ്ത അഭിപ്രായമാണുള്ളത്. പാർട്ടി നേതൃത്വത്തിന് ഈ കാര്യത്തിൽ അനുകൂല നിലപാടാണ് ഉള്ളതെങ്കിലും സമസ്തയെ പിണക്കികൊണ്ടുള്ള തീരുമാനം ലീഗിന് എടുക്കാൻ കഴിയില്ല.

വെൽഫെയർ പാർട്ടിയോടുള്ള സഹകരണം മധ്യകേരളത്തിലും തെക്കൻ കേരളത്തിലും ഹിന്ദു വോട്ടുകൾ നഷ്ടമാകാൻ കാരണമാകുമോ എന്ന ആശങ്കയും യുഡിഎഫിലുണ്ട്. മുന്നണിയുടെ ഭാഗമാകാതെ സഹകരിപ്പിക്കുന്നതിനെ കുറിച്ചായിരിക്കും യോഗത്തിൽ പ്രധാന ചർച്ച നടത്തുക. ഈകാര്യത്തിൽ വ്യക്തമായ നിലപാട് പറയാതെയാണ് വെൽഫെയർ പാർട്ടിയുടേയും നീക്കം. ഒരു മുന്നണിയുടേയും ഭാഗമാകാനില്ലെന്നാണ് പാർട്ടിയുടെ നിലവിലെ സമീപനം. 

വെല്‍ഫെയര്‍ പാര്‍ട്ടിയുമായി പ്രദേശിക തലത്തില്‍ നിക്ക്പോക്ക് നടത്താനായിരുന്നു മുസ്ലീം ലീഗിൻ്റെ തീരുമാനം. തുടക്കം മുതല്‍ യൂത്ത് ലീഗ് അടക്കമുള്ളവര്‍ പ്രതിഷേധവുമായി രംഗത്ത് എത്തിയിരുന്നെങ്കിലും ലീഗ് നേതൃത്വം പ്രതിഷേധം വകവെക്കാതെ നിലപാടുമായി മുന്നോട്ട് പോവുകയായിരുന്നു. എന്നാല്‍ അതിനിടയിലാണ് മുസ്ലീം ലീഗിൻ്റെ പ്രധാന വോട്ട് ബാങ്കായ സമസ്ത വെല്‍ഫെയര്‍ പാര്‍ട്ടിയുമായുള്ള നീക്ക് പോക്കിന് എതിരെ കടുത്ത നിലപാടുമായി രംഗത്ത് എത്തിയത്. വെല്‍ഫയര്‍ പാര്‍ട്ടിയുമായി നീക്ക് പോക്ക് ഉണ്ടാക്കുന്നതോടെ ഇതര വിഭാഗങ്ങളുടെയും ഒപ്പം സമസ്തയുടെയും മുജാഹിദിൻ്റേയും വലിയ ഒരു ശതമാനം വോട്ടില്‍ വിള്ളല്‍ ഉണ്ടാകുമെന്നാണ് സമസ്ത അടക്കമുള്ള സംഘടനകളുടെ വിലയിരുത്തല്‍. 

തദ്ദേശ തെരഞ്ഞെടുപ്പിലെ സീറ്റുകളുടെ കാര്യം ജില്ലാ തലത്തിൽ ചർച്ച ചെയ്താവും തീരുമാനമെടുക്കുക. ഇതിനുള്ള മാനദണ്ഡങ്ങൾ ഇന്നത്തെ യോഗത്തിൽ ചർച്ചയാകും. 

content highlights: Welfare party-UDF alliance