കൂട്ടകോപ്പിയടി: ബിടെക് മൂന്നാം സെമസ്റ്റര്‍ സപ്ലിമെന്ററി പരീക്ഷ റദ്ദാക്കി

തിരുവനന്തപുരം: കൊവിഡ് കാലത്തെ ശാരീരിക അകലം മറയാക്കി ബിടെക് പരീക്ഷയില്‍ കൂട്ട കോപ്പിയടി. അഞ്ച് കോളേജുകളിലാണ് ക്രമക്കേട് കണ്ടെത്തിയത്. പരീക്ഷ ഹാളില്‍ രഹസ്യമായി കയറ്റിയ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചായിരുന്നു കോപ്പിയടി നടത്തിയത്.

രഹസ്യമായി പരീക്ഷ ഹാളില്‍ മൊബൈല്‍ ഫോണ്‍ കയറ്റി വിദ്യാര്‍ത്ഥികള്‍ വാട്‌സ് അപ്പ് വഴി ഉത്തരം കൈമാറുകയായിരുന്നു. ക്രമക്കേട് കണ്ടെത്തിയതോടെ ഇന്നലെ നടന്ന ബിടെക് പരീക്ഷ റദ്ദാക്കി. മൂന്നാം സെമസ്റ്റര്‍ കണക്ക് സപ്ലിമെന്ററി പരീക്ഷയാണ് ഇന്നലെ നടന്നത്.

Content Highlight: B. Tech supplementary exam cancelled as find fraud practice