ഇടുക്കിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച സംഭവം; ഡി.വെെ.എഫ്.ഐ പ്രവർത്തകൻ അറസ്റ്റിൽ

DYFI Party Worker Arrested For Molesting Minor Girl

ഇടുക്കി നരിയംപാറയിൽ 17 കാരിയെ പീഡിപ്പിച്ച കേസിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. നരിയംപാറ സ്വദേശിയായ ഓട്ടോ ഡ്രെെവർ മനു മനോജിനെ (24)യാണ് പൊലീസ് ശനിയാഴ്ച അറസ്റ്റ് ചെയ്തത്. ഡിവെെഎഫ്ഐ പ്രവർത്തകനായ മനുവിനെ സംഭവത്തിന് ശേഷം സംഘടനയിൽ നിന്ന് പുറത്താക്കിയിരുന്നു. 

നരിയംപാറ സ്വദേശിനിയായ പതിനേഴുകാരിയാണ് പീഡനത്തിന് ഇരയായത്. പീഡനത്തിന് ഇരയായ ദളിത് പെൺകുട്ടി കഴിഞ്ഞ ദിവസം തീകൊളുത്തി ജീവനെടുക്കാൻ ശ്രമിച്ചിരുന്നു. 65 ശതമാനത്തോളം പൊള്ളലേറ്റ പെൺകുട്ടി ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്. പെൺകുട്ടി അപകടനില തരണം ചെയ്തുവെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.

മൂന്ന് ദിവസം മുമ്പാണ് പെൺകുട്ടി പീഡനത്തിനിരയായ വിവരം വീട്ടുകാർ പൊലീസിനെ അറിയിച്ചത്. പെൺകുട്ടി തന്നെയാണ് മനുവിനെപറ്റിയുള്ള വിവരം പൊലീസിനോട് പറഞ്ഞത്. സംഭവത്തിൽ പോക്സോ പ്രകാരം കേസെടുത്തെങ്കിലും പ്രതി ഒളിവിൽ പോയി. ഇതിനിടെയാണ് പെൺകുട്ടി ആത്മഹത്യയ്ക്ക് ശ്രമിക്കുന്നത്. സംഭവം വിവാദമായതോടെ മനുവിനെ ഇന്നലെ രാത്രി ഡിവെെഎഫ്ഐയിൽ നിന്ന് പുറത്താക്കിയിരുന്നു. 

content highlights: DYFI Party Worker Arrested For Molesting Minor Girl