താഴേക്ക് പതിച്ചു കൊണ്ടിരിക്കുന്ന മുന്നണിയാണ് എൽഡിഎഫെന്നും അതിന്റെ ലക്ഷണമാണ് ജോസ് കെ മാണി വിഭാഗത്തെ പെട്ടെന്ന് ഘടക കക്ഷിയാക്കിയതെന്നും മുൻ മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ. രാഷ്ട്രീയ കാര്യാലയത്തിൽ തിരുവഞ്ചൂർ പോയെന്ന കോടിയേരിയുടെ ആരോപണത്തിന് മറുപടി പറയുകയായിരുന്നു അദ്ധേഹം. ഏത് ആർഎസ്എസ് നേതാവുമായാണ് കൂടിക്കാഴ്ച നടത്തിയതെന്ന് രാഷ്ട്രീയ മാന്യത ലവലേശമുണ്ടെങ്കിൽ പറയാൻ കേടിയേരി തയ്യാറാകണമെന്നും അമ്പലത്തിൽ പോയാൽ ആർഎസ്എസ് ആകുമോയെന്നും തിരുവഞ്ചൂർ വ്യക്തമാക്കി. തനിക്കെതിരായ കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവന സിപിഎമ്മിന്റെ നിലവാര തകർച്ചയെ ആണ് സൂചിപ്പിക്കുന്നതെന്നും തിരുവഞ്ചൂർ പറഞ്ഞു.
ശിവശങ്കറിന്റെ വില പോലും കോടിയേരി ബാലകൃഷ്ണനില്ലെന്നും തിരുവഞ്ചൂർ പരിഹസിച്ചു. ആദർശ രാഷ്ട്രീയവും സിപിഎമ്മും തമ്മിൽ ഒരു ബന്ധവുമില്ലെന്നും ചാനൽ ചർച്ചകളിൽ വരുന്ന സിപിഎം നേതാക്കൾ അമ്മ പെങ്ങന്മാർ കേൾക്കരുതാത്ത അറച്ച വാക്കുകളാണ് പ്രയോഗിക്കുന്നതെന്നും അദ്ധേഹം കൂട്ടിച്ചേർത്തു. ചനലുകളിൽ ഇത്തരം പ്രയോഗങ്ങൾ ഉപയോഗിക്കുന്നവരെ താക്കീതു ചെയ്യാനൊ വിലക്കാനൊ സിപിഎം തയ്യാറാകുന്നില്ല. സിപിഎം നേതൃത്വത്തിന്റെ അറിവോടെയാണ് രാഷ്ട്രീയ എതിരാളികളഎ അവഹേളിക്കുന്നതെന്ന് വേണം കരുതാൻ എന്നും അദ്ധേഹം കുറ്റപെടുത്തി. ഇത്തരം ഭാഷാ പ്രയോഗങ്ങൾ കേരളീയ സമൂഹത്തിന് നല്ലതല്ലെന്നും അദ്ധേഹം പറഞ്ഞു.
Content Highlights; Thiruvanchoor Radhakrishnan Criticize against LDF