സാംസങ് ചെയർമാൻ ലീ കുൻ ഹീ അന്തരിച്ചു

Lee Kun-hee of Samsung Dies at 78; Built an Electronics Titan

സാംസങ് ഇലക്ട്രോണിക്സ് ചെയർമാൻ ലീ കുൻ ഹീ അന്തരിച്ചു. 78 വയസായിരുന്നു. ദക്ഷിണ കൊറിയൻ സ്ഥാപനമായ സാംസങിനെ ലോകത്തിലെ എറ്റവും വലിയ സ്മാർട്ട് ഫോൺ നിർമ്മാതാക്കളായി വളർത്തിയ ലീ കുൻ ഹീ 2014 മുതൽ ഹൃദയസംബന്ധമായ അസുഖങ്ങളെ തുടർന്ന് കിടപ്പിലായിരുന്നു. ദക്ഷിണ കൊറിയയെ ലോകത്തിലെ ഏറ്റവും വലിയ 12ാമത്തെ സാമ്പത്തിക ശക്തിയാക്കി വളർത്തുന്നതിൽ പ്രധാന പങ്കുവഹിച്ച കമ്പനിയാണ് സാംസങ്. പ്രാദേശിക ബിസിനസിൽ നിന്നാണ് സാംസങിനെ ലീ ലോകത്തിലെ വൻകിട ഇലക്ട്രോണിക്സ് നിർമാതാക്കളാക്കി മാറ്റിയത്. 

മത്സ്യ, പഴ കയറ്റുമതിക്കായി 1938ൽ പിതാവ് ലീ ബ്യൂങ് ചൂൾ സ്ഥാപിച്ച സാംസങ് കമ്പനിയുടെ ചെയർമാനായി 1987ലാണ് ലീ കുൻ ഹീ ചുമതലയേറ്റത്. ലീ ചുമതലയേറ്റെടുക്കുമ്പോൾ തന്നെ ഇലക്ട്രോണിക്സ്, കൺസ്ട്രക്ഷൻ രംഗത്തെ പ്രമുഖ ദക്ഷിണ കൊറിയൻ കമ്പനിയായി സാംസങ് വളർന്നിരുന്നു. എന്നാൽ സാംസങ് ബഹുരാഷ്ട്ര കമ്പനിയായി വളർന്നത് ലീയുടെ നേതൃത്വത്തിലാണ്. പ്രസിഡൻ്റിന് കെെക്കൂലി നൽകിയതടക്കമുള്ള കേസുകൾ ഉൾപ്പെടെ ലീ രണ്ടു തവണ ക്രിമിനൽ കേസുകളിൽ പ്രതിയായിട്ടുണ്ട്. 2014 മുതൽ ലീയുടെ മകനും വെെസ് ചെയർമാനുമായ ലീ ജേ യോങ് ആണ് സാംസങിനെ നയിക്കുന്നത്.  

content highlights: Lee Kun-hee of Samsung Dies at 78; Built an Electronics Titan