രാജ്യത്തെ കൊവിഡ് രോഗമുക്തി നിരക്ക് 90 ശതമാനം വർധിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം

The national Covid Recovery Rate has touched 90% says Health Ministry.

ഇന്ത്യ കൊവിഡ് രോഗമുക്തി നിരക്കിൽ മുന്നേറ്റമുണ്ടാക്കിയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. കൊവിഡ് രോഗമുക്തി നിരക്ക് 90 ശതമാനമായാണ് വർധിച്ചതെന്ന് ആരോഗ്യ മന്ത്രായം വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 63077 പേരാണ് കൊവിഡ് രോഗമുക്തി നേടിയത്. ഇതോടെ രോഗമുക്തി നേടിയവരുടെ ആകെ എണ്ണം 7078123 ആയിട്ടുണ്ട്. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ 9 ശതമാനം ആണ് ഇത്. 118534 പേരാണ് രോഗബാധയെ തുടർന്ന് മരണപെട്ടത്.

ആകെ കേസുകളുടെ 1.51 ശതമാനമാണ് ഈ കണക്ക്. നിലവിൽ ചികിത്സയിലുള്ളത് 668154 പേരാണ്. രോഗമുക്തി നേടിയവരുടെ എണ്ണവും നിലവിൽ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണവും തമ്മിലുള്ള അന്തരം 64 ലക്ഷം പിന്നിട്ടു. കഴിഞ്ഞ ഏഴ് ദിവസങ്ങളായി 1000 താഴെ മാത്രം മരണമാണ് പ്രതിദിനം റിപ്പോർട്ട് ചെയ്തിട്ടുള്ളത്. കൂടാതെ ഒക്ടോബർ രണ്ട് മുതൽ മരണസംഖ്യ 1100 താഴെയാണ് റിപ്പോർട്ട് ചെയ്തതെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

Content Highlights; The national Covid Recovery Rate has touched 90% says Health Ministry.