ലോകത്ത് കൊവിഡ് ബാധിതരുടെ ആകെ എണ്ണം നാല് കോടി മുപ്പത് ലക്ഷത്തിലേക്ക്. 42924533 പേർക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. 1154761 പേരാണ് കൊവിഡ് ബാധിച്ച് മരണപെട്ടത്. 3. 17 കോടി ആളുകൾ ഇതുവരെ രോഗമുക്തി നേടി. നിലവിൽ 10013089 പേരാണ് ചികിത്സയിൽ കഴിയുന്നതെന്നാണ് വോൾഡോ മീറ്റർ കണക്കുകൾ വ്യക്തമാക്കുന്നത്.
യുഎസ്എ, ഇന്ത്യ, ബ്രസീൽ, റഷ്യ,സ്പെയിൻ, ഫ്രാൻസ്, അർജന്റീന, കൊളംബിയ, മെക്സിക്കോ, പെറു എന്നീ രാജ്യങ്ങളിലാണ് ഏറ്റവും കൂടുതൽ രോഗബാധിതരുള്ളത്. കൊവിഡ് കേസുകളിൽ ഗണ്യമായ കുറവ് രേഖപെടുത്തിയ പല രാജ്യങ്ങളിലും വീണ്ടും രോഗവ്യാപന തോത് വർധിച്ചിട്ടുണ്ട്. യുഎസിൽ മാത്രം ഒരു ദിവസത്തിനിടെ 84000 ൽ അധികം കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഏറ്റവും കൂടിയ പ്രതിദിന വർധനവാണിത്. ബ്രസീൽ, ഇറാൻ, ഇറ്റലി, എന്നിവിടങ്ങളിലും കൊവിഡ് വർധനവിന്റെ രണ്ടാം വരവ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
Content Highlights; World Covid-19 updates