ഒരു വ്യക്തിക്ക് കൊവിഡ് 19 പോസിറ്റീവ് ആയതിനെ തുടർന്ന് 47 ലക്ഷത്തിനടുത്ത് പേരെയാണ് ചെെന പരിശോധിക്കാൻ പോകുന്നത്. സിങ്ജിയാങ് പ്രവിശ്യയിലെ കാഷ്ഗർ നഗരത്തിലെ ഒരാൾക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിനെ തുടർന്ന് ആ നഗരത്തിലെ 47 ലക്ഷം പേരിലും പരിശോധന നടത്തുമെന്ന് ചെെനീസ് ആരോഗ്യവകുപ്പ് അറിയിച്ചു. നിലവിൽ 28 ലക്ഷം പേർക്ക് കൊവിഡ് പരിശോധന നടത്തി. ഈ പരിശോധനയിൽ 138 രോഗലക്ഷണമില്ലാത്ത കേസുകൾ കണ്ടെത്തിയിട്ടുണ്ട്. അടുത്ത രണ്ടു ദിവസത്തിനുള്ളിൽ ബാക്കിയുള്ള 19 ലക്ഷം പേർക്ക് പരിശോധന നടത്തുമെന്ന് ചെെനീസ് ആരോഗ്യവകുപ്പ് അറിയിച്ചിട്ടുണ്ട്.
പ്രാന്തപ്രദേശത്തുള്ള ഒരു ഫാക്ടറിയിൽ ജോലി ചെയ്യുന്ന സ്ത്രീയ്ക്കാണ് ആദ്യം കൊവിഡ് സ്ഥിരീകരിച്ചത്. ചെെനീസ് മധ്യപ്രദേശത്ത് പത്ത് ദിവസത്തിനുള്ളിൽ ആദ്യമായി റിപ്പോർട്ട് ചെയ്യുന്ന പ്രാദേശിക കേസാണിത്. രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ വൻ നിയന്ത്രണങ്ങളാണ് ചെെന ഏർപ്പെടുത്തിയത്. കാഷ്ഗർ നഗരത്തിലെ സ്കുളുകൾ അടച്ചിട്ടു. നഗരത്തിലെ താമസക്കാരെ നെഗറ്റീവ് സർട്ടിഫിക്കേറ്റ് കാണിക്കാതെ നഗരത്തിന് പുറത്തുപോകാൻ അനുവദിക്കില്ല. 85,810 കേസുകൾ മാത്രമാണ് ചെെന ഔദ്യോഗികമായി അംഗീകരിച്ചിട്ടുള്ളത്. കൊവിഡ് കേസുകൾ സ്ഥിരീകരിക്കുന്നവരുടെ എണ്ണം കുറവാണെങ്കിലും വൻ ടെസ്റ്റിങ് നടത്തുക എന്നതാണ് ചെെനീസ് ആരോഗ്യ വകുപ്പിൻ്റെ പുതിയ തീരുമാനം. ചെെനയിൽ പുതുതായി നൂറോളം ടെസ്റ്റിങ് സെൻ്ററുകൾ തുറന്നിട്ടുണ്ട്.
content highlights: Covid-19: China tests the entire city of Kashgar in Xinjiang