മുന്നോക്ക സംവരണത്തിൽ പിഴവുകളുണ്ടെന്ന് വെള്ളാപ്പള്ളി നടേശൻ. പ്രശ്നങ്ങളും പിഴവുകളും ചൂണ്ടിക്കാണിച്ചു കൊണ്ട് സർക്കാരിന് നിവേദനം നൽകുമെന്നും വെള്ളാപ്പള്ളി നടേശൻ ആലപ്പുഴയിൽ പറഞ്ഞു. സർക്കാർ പറഞ്ഞതും നടപ്പാക്കുന്നതും തമ്മിൽ പൊരുത്തക്കേടുണ്ടെന്നും ആ പൊരുത്തക്കേട് എന്താണെന്ന് സർക്കാരിനെ ബോധ്യപെടുത്താൻ സർക്കാരിന് നിവേദനം നൽകുമെന്നും അദ്ധേഹം പറഞ്ഞു. സർക്കാരിന് എവിടെയോ ഒരു തെറ്റു പറ്റിപ്പോയിട്ടുണ്ട്, ആ തെറ്റ് പരിഹരിക്കണം എന്ന ആവശ്യമാണ് ഉള്ളതെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.
അതേ സമയം മുന്നോക്ക സംവരണത്തിന് മുൻകാല പ്രാബല്യം ആവശ്യപെട്ട് നായർ സൊസൈറ്റി രംഗത്തെത്തിയിട്ടുണ്ട്. പുതിയ സംവരണ വ്യവസ്ഥകളിൽ മാറ്റം വരുത്തണമെന്നാണ് എൻഎസ്എസിന്റെ ആവശ്യം. നിലവിലെ വ്യവസ്ഥകൾ തുല്യനീതിക്ക് നിരക്കാത്തതാണെന്നും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർ ഇല്ലെങ്കിൽ ഒഴിവുകൾ മാറ്റിവെക്കണമെന്നും എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ ആവശ്യപെട്ടു.
Content Highlights; forward reservation vellaplly nateshan