സംവരണത്തിന്റെ അടിസ്ഥാന തത്വങ്ങളെ സര്‍ക്കാര്‍ വെല്ലുവിളിക്കുന്നു; മുന്നോക്ക സംവരണത്തില്‍ വിമര്‍ശനവുമായി കാന്തപുരം

കോഴിക്കോട്: സംസ്ഥാന സര്‍ക്കാര്‍ നിശ്ചയിച്ച മുന്നോക്ക സംവരണത്തിനെതിരെ കാന്തപരം എ പി വിഭാഗം. സര്‍ക്കാര്‍ സംവരണത്തിന്റെ അടിസ്ഥാന തത്വങ്ങളെ വെല്ലുവിളിക്കുകയാണെന്നും കാന്തപുരം വിഭാഗം മുഖപ്രസംഗത്തില്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാരിനോടും ഇടത് പക്ഷ രാഷ്ട്രീയത്തോടും അനുഭാവം പുലര്‍ത്തുന്ന സംഘടന കൂടിയാണ് കാന്തപുരം എ പി വിഭാഗം.

മുന്നോക്ക സംവരണം സവര്‍ണ താല്‍പര്യം മാത്രം സംരക്ഷിക്കാനുള്ള പ്രഖ്യാപനമാണെന്ന് കാന്തപുരം വിഭാഗം വിമര്‍ശിച്ചു. കാന്തപുരം വിഭാഗത്തിന്റെ മുഖപത്രത്തിലാണ് മുന്നോക്ക സംവരണത്തെ എതിര്‍ത്തത്. സര്‍ക്കാര്‍ വിദ്യഭ്യാസ മേഖലയില്‍ മുസ്ലീം അവസരങ്ങള്‍ കുറക്കുന്നതാണ് മുന്നോക്ക സംവരണമെന്നും കാന്തപുരം ചൂണ്ടികാട്ടി.

നേരത്തെ മുസ്ലീം കോര്‍ഡിനേഷന്‍ കമ്മിറ്റി ഉള്‍പ്പെടെയുള്ള സംഘടനകള്‍ സംവരണ വിഷയത്തില്‍ സര്‍ക്കാരിനെതിരെ രംഗത്തെത്തിയിരുന്നു.

Content Highlights: Government should withdraw economic reservation says Kanthapuram