ലൈഫ് മിഷന്‍ കേസ്: ഫയലുകള്‍ ആവശ്യപ്പെട്ട് സര്‍ക്കാരിന് സിബിഐ ഇന്ന് കത്ത് നല്‍കും

കൊച്ചി: ലൈഫ് മിഷന്‍ അഴിമതി കേസില്‍ സിബിഐ അന്വേഷണം തുടരാമെന്ന ഹൈക്കോടതി വിധിക്ക് പിന്നാലെ കേസുമായി ബന്ധപ്പെട്ട ഫയലുകള്‍ ആവശ്യപ്പെട്ട് സര്‍ക്കാരിന് കത്ത് നല്‍കാനൊരുങ്ങി സിബിഐ. കഴിഞ്ഞ ദിവസമാണ് വടക്കാഞ്ചേരിയിലെ ലൈഫ് മിഷന്‍ ഫ്‌ളാറ്റ് നിര്‍മ്മാണത്തില്‍ വിദേശ സഹായ നിയന്ത്രണ നിയമത്തിന്റെ ലംഘനം നടന്നുവെന്ന പരാതിയിലെ അന്‌ലേഷണവും എഫ് ഐ ആറും ഹൈക്കോടതി തള്ളിയത്. ഇതിന് പിന്നാലെയാണ് കേസില്‍ അന്വേഷണം തുടരാന്‍ സിബിഐ തീരുമാനിച്ചത്.

ഇതുവരെ സി.ബി.ഐ. നടത്തിയ അന്വേഷണത്തില്‍ ഫ്ളാറ്റ് ഇടപാടുമായി ബന്ധപ്പെട്ട രേഖകളുടെ പകര്‍പ്പ് മാത്രമേ ലഭിച്ചിട്ടുള്ളൂ. ലൈഫ് മിഷന്‍ സി.ഇ.ഒ. യു.വി. ജോസിനോട് ലൈഫ് മിഷനുമായി ബന്ധപ്പെട്ട രേഖകളുമായെത്താന്‍ നേരത്തെ സിബിഐ ആവശ്യപ്പെട്ടിരുന്നെങ്കിലും ഫയലിന്റെ പകര്‍പ്പാണ് എത്തിച്ചത്. സി.ബി.ഐ അന്വേഷണത്തിന് ഹൈക്കോടതി അനുമതി നല്‍കിയെങ്കിലും ഇതിനുമുമ്പ് സര്‍ക്കാര്‍ പ്രഖ്യാപിച്ച വിജിലന്‍സ് അന്വേഷണത്തില്‍ കണ്ടെത്തിയ രേഖകള്‍ കോടതിയിലാണ്.

അതേസമയം, ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനം. വിധിയില്‍ വസ്തുതപരമായ പിശകുണ്ടെന്ന് ചൂണ്ടികാട്ടി ഈ ആഴ്ച്ച അവസാനമോ അടുത്താഴ്ച്ച ആദ്യമോ സുപ്രീംകോടതിയെ സമീപിക്കാനാണ് സര്‍ക്കാര്‍ തീരുമാനം.

Content Highlight: Life Mission Case; CBI will submitted letter today for seeking case files