സംസ്ഥാനത്ത് ബെവ്ക്യൂ ആപ്പ് റദ്ദാക്കി; മദ്യം വാങ്ങാന്‍ ഇനി ആപ്പ് വേണ്ട, ഉത്തരവിറക്കി സർക്കാർ

Bev Q App

തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യവിതരണത്തിനായി വാങ്ങുന്നതിനായി തയ്യാറാക്കിയ ബെവ്ക്യു ആപ്പ് റദ്ദാക്കിയതായി സര്‍ക്കാര്‍ അറിയിച്ചു. ഇനിമുതല്‍ മദ്യം വാങ്ങാന്‍ ബെവ്ക്യു ആപ്പ് ആവശ്യമില്ല. ലോക്ഡൗണ്‍ കാലത്ത് മദ്യവില്‍പ്പന നടത്തുന്നതിനായാണ് ആപ്പ് രൂപകല്‍പ്പന ചെയ്തത്.

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നിര്‍ത്തിവെച്ച മദ്യ വില്‍പ്പന പുനരാരംഭിക്കുന്നതിനായാണ് ആപ്പ് കൊണ്ടുവന്നത്. വെര്‍ച്വല്‍ ക്യൂ വഴി ടോക്കണ്‍ ലഭ്യമാക്കിയാണ് ഈ സംവിധാനം വിനിയോഗിച്ചിരുന്നത്.

എന്നാല്‍ കോവിഡ് മാനദണ്ഡങ്ങളില്‍ ഇളവുകള്‍ അനുവദിച്ചതോടെ ബാറുകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ ആരംഭിച്ചു. ഇത് ആപ്പുവഴിയുള്ള വില്‍പ്പനയെ സാരമായി ബാധിച്ചു. ഇതോടെയാണ് ആപ്പ് ഉപേക്ഷിക്കാന്‍ വെബ്കോ തീരുമാനിക്കുന്നത്.

Content Highlight: Bev Q app service cancelled by State Government