രാജ്യത്ത് കൊവിഡ് വ്യാപനം കുറയുന്നു; 24 മണിക്കൂറിനിടെ 50129 പേർക്ക് കൊവിഡ്

india covid updates today

രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം കുറയുന്നതായി കണക്കുകൾ. 24 മണിക്കൂറിനിടെ 45149 പോസിറ്റീവ് കേസുകളും 480 മരണവുമാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ ആകെ പോസിറ്റീവ് കേസുകൾ 7909960 ആയി. 119014 പേർ ഇതിനോടകം കൊവിഡ് ബാധിച്ച് മരണപെട്ടു.

കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പ്രകാരം രാജ്യത്ത് നിലവിൽ 668154 ആക്ടീവ് കേസുകളാണ് ഉള്ളത്. 7078123 പേർ രോഗമുക്തി നേടി. കഴിഞ്ഞ 24 മണിക്കൂറിനിടെ 62077 പേരാണ് രോഗമുക്തി നേടിയത്. കഴിഞ്ഞ ദിവസം വരെയുള്ള കണക്കുകൾ പ്രകാരം 102523469 സാമ്പിളുകൾ പരിശോധിച്ചു. ശനിയാഴ്ച മാത്രം 1140905 സാമ്പിളുകളും പരിശോധിച്ചതായി ഇന്ത്യൻ മെഡിക്കൽ കൌൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് അറിയിച്ചു.

നേരത്തെ പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണം ഒരു ലക്ഷത്തിനോടടുത്ത് എത്തി നിൽക്കുന്ന സാഹചര്യമായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണം അര ലക്ഷത്തിനരികെയാണ്. ഇത് വലിയ ആശ്വാസമാണ് രാജ്യത്തിന് നൽകുന്നത്.

Content Highlights; india covid updates today