ഇറ്റലിയിൽ രണ്ടാം ഘട്ട കൊവിഡ് വ്യാപനം രൂക്ഷമായിരിക്കുകയാണ്. ഇതിന്റെ പശ്ചാത്തലത്തിൽ തിങ്കളാഴ്ച മുതൽ സിനിമ തിയേറ്റർ, ജിംനേഷ്യം, സ്വിമ്മിംഗ് പൂൾ എന്നിവ അടയ്ക്കും. ബാറുകളും റസ്റ്റോറന്റുകളും വൈകുന്നേരം ആറ് വരെ മാത്രമേ പ്രവർത്തിക്കുകയുള്ളു. രാത്രി കർഫ്യൂ ഏർപെടുത്തിയിട്ടുണ്ട്. മറ്റ് കടകൾക്കും വ്യാപാര സ്ഥാപനങ്ങൾക്കും നിയന്ത്രണങ്ങളില്ല. സിനിമാ തിയേറ്ററുകൾ അടക്കുന്നതിനെതിരെ നിർമ്മാതാക്കളുടെ സംഘടനയായ എഎൻഇസി രംഗത്തെത്തിയിട്ടുണ്ട്.
തിയറ്ററുകൾ അടക്കുന്നത് സാമ്പത്തിക രംഗത്ത് വലിയ പ്രത്യാഘാതമുണ്ടാക്കുമെന്ന് കാണിച്ചു കൊണ്ട് സംഘടന പ്രധാനമന്ത്രിക്ക് കത്തയച്ചിട്ടുണ്ട്. നവംബർ 24 വരെയാണ് തിയേറ്ററുകൾ, സ്വിമ്മിംഗ് പൂൾ, ജിംനേഷ്യം എന്നിവ അടച്ചിടുന്നത്. ഞായറാഴ്ച മാത്രം 21273 കേസുകളാണ് സ്ഥിരീകരിച്ചത്. 128 പേരാണ് മരണപെട്ടത്. 37338 പേർ ഇതുവരെ കൊവിഡ് ബാധിച്ച് ഇറ്റലിയിൽ മരണപെട്ടു. ബ്രിട്ടന് ശേഷം യൂറോപ്പിൽ ഏറ്റവും കൂടുതൽ കൊവിഡ് മരണം റിപ്പോർട്ട് ചെയ്യുന്ന രണ്ടാമത്തെ രാജ്യമാണ് ഇറ്റലി.
Content Highlights; italy close down movie theatres as part of new restrictions to combat rising covid 19 cases