ന്യൂഡല്‍ഹി: കേരളത്തില്‍ സിബിഐയെ വിലക്കുന്ന വിഷയം പരിഗണിക്കണമെന്ന് സിപിഎം പോളിറ്റ് ബ്യൂറോ. അന്വേഷണ സംഘങ്ങളെ കേന്ദ്രസര്‍ക്കാര്‍ ദുരുപയോഗം ചെയ്യുന്നുവെന്നതിന്റെ അടിസ്ഥാനത്തിലാണ് സിബിഐയെ വിലക്കാന്‍ പോളിറ്റ് ബ്യൂറോയും സംസ്ഥാനത്തിന് അനുമതി നല്‍കിയത്. ശനിയാഴ്ച്ച ഓണ്‍ലൈനില്‍ സിപിഎം പോളിറ്റ് ബ്യൂറോ യോഗം ചേര്‍ന്ന ശേഷമായിരുന്നു നിര്‍ദ്ദേശം. നിയമവശം കൂടി പരിശോധിച്ച ശേഷം ഉത്തരവിറക്കാനുള്ള തീരുമാനത്തിലാണ് സര്‍ക്കാര്‍.
സിബിഐ അന്വേഷണത്തിനുള്ള പൊതു സമ്മതം എടുത്തു മാറ്റാനാണ് പോളിറ്റ് ബ്യൂറോയുടെ നിര്‍ദ്ദേശം. സിബിഐ സ്വയം കേസേറ്റെടുത്ത് അന്വേഷിക്കുന്ന നടപടി റദ്ദാക്കാന്‍ സിപിഎം സിപിഐയും നേരത്തെ തന്നെ താല്പര്യം അറിയിച്ചിരുന്നു. സര്‍ക്കാര്‍ ആവശ്യപ്പെടുന്ന കേസുകള്‍ ഏറ്റെടുക്കാതിരിക്കുകയും, മറ്റ് കേസുകള്‍ ഏറ്റെടുക്കുകയും ചെയ്യുന്നതാണ് പ്രശ്നമെന്ന് ചൂണ്ടികാട്ടിയായിരുന്നു സിപിഎമ്മിന്റെ പ്രതികരണം. കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങള്‍ നേരത്തെ തന്നെ സിബിഐയ്ക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നു.
ആദ്യമായി മമത സര്‍ക്കാരാണ് ഇത്തരമൊരു തീരുമാനം കൈക്കൊണ്ടത്. നിലവില്‍ പശ്ചിമ ബംഗാള്‍. ആന്ധ്ര, ചത്തീസ്ഗഢ്, രാജസ്ഥാന്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളാണ് ഇത്തരമൊരു വിലക്കേര്‍പ്പെടത്തിയത്.
Content Highlight: CPM Polit Buro decides to restrict CBI in Kerala