താജ്മഹൽ ശിവക്ഷേത്രമായിരുന്നുവെന്ന് ഹിന്ദു ജാഗ്രൻ മഞ്ച്; കൊടിയുമായി പ്രവർത്തകർ

Members of a Sangh Parivar outfit allegedly enter the Taj Mahal and pray to Shiva

താജ്മഹൽ ശിവക്ഷേത്രമായിരുന്നുവെന്ന് അവകാശപ്പെട്ട് ഹിന്ദു ജാഗ്രൻ മഞ്ച്. കാവിക്കൊടിയുമായി പ്രവർത്തകർ താജ്മഹലിനുള്ളിൽ പ്രവേശിക്കുകയും താജ്മഹൽ ഹിന്ദുക്കൾക്ക് കെെമാറണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. വിജയദശമി ദിനത്തിലാണ് നാല് പ്രവർത്തകർ താജ്മഹലിനുളളിൽ പ്രവേശിച്ച് കാവിക്കൊടി പറത്തിയത്. ഹിന്ദു ജാഗ്രൻ മഞ്ചിൻ്റെ ആഗ്ര യൂണിറ്റ് പ്രസിഡൻ്റ് ഗൌരവ് ടാക്കൂരിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് താജ്മഹലിൽ പ്രവേശിക്കുകയും കാവിക്കൊടി പറത്തുകയും ശിവസ്തുതി പാടുകയും ചെയ്തത്. 

തേജോ മഹാലയ എന്ന പേരിലുള്ള ശിവക്ഷേത്രമായിരുന്നു താജ്മഹൽ നിന്ന സ്ഥലത്തുണ്ടായിരുന്നതെന്ന് ഗൌരവ് ടാക്കൂർ അവകാശപ്പെടുന്നു. നേരത്തെ അഞ്ച് തവണ താജ്മഹലിനുള്ളിലെത്തി പ്രാർത്ഥിച്ചിട്ടുണ്ടെന്നും സർക്കാർ സ്മാരകം ഹിന്ദുക്കൾക്ക് കെെമാറുന്നതുവരെ ഇത് തുടരുമെന്നും ഗൌരവ് ടാക്കൂർ പറഞ്ഞു. എന്നാൽ തങ്ങളുടെ കൊടിയല്ല യുവാക്കൾ വീശിയതെന്നാണ് ആർ.എസ്.എസിൻ്റെ വിശദീകരണം.

content highlights: Members of a Sangh Parivar outfit allegedly enter the Taj Mahal and pray to Shiva