കേന്ദ്രമന്ത്രി രാംദാസ് അത്തവാലെയ്ക്ക് കൊവിഡ്

union minister ramdas athawale test covid possitive

കേന്ദ്രമന്ത്രി രാംദാസ് അത്തവാലെയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. അദ്ധേഹം തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഇദ്ധേഹത്തെ ബോംബെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. താനുമായി സമ്പർക്കം പുലർത്തിയവർ കൊവിഡ് മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്നും നിലവിൽ ഷെഡ്യൂൾ ചെയ്തിരിക്കുന്ന പരിപാടികൾ റദ്ധാക്കിയതായും അത്തവാല ട്വിറ്ററിൽ കുറിച്ചു.

കഴിഞ്ഞ ദിവസം അനുരാഗ് കശ്യപിനെതിരെ ലൈംഗീക പീഢന പരാതി നൽകിയ നടി പായൽ ഘോഷ് രാംദാസ് അത്തവാല നേതൃത്വം നൽകുന്ന ആർപിഐയിൽ ചേർന്നിരുന്നു. മന്ത്രിയാണ് പാർട്ടി പതാക നൽകി താരത്തെ സ്വീകരിച്ചത്. മന്ത്രിക്ക് വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ നടി ഉൾപെടെ നിരവധി ആളുകൾ ക്വാറ്ന്റൈനിൽ പോകേണ്ടതായി വരും

Content Highlights; union minister ramdas athawale test covid possitive