സംവിധായകൻ മണിരത്നം നിർമ്മിക്കുന്ന നെറ്റ്ഫ്ലിക്സ് ആന്തോളജി പ്രേഷകരിലേക്ക്. നവരസ എന്നു പേരിട്ടിരിക്കുന്ന സിനിമാസമാഹാരത്തിൽ ഒമ്പത് സംവിധായകർ ഒമ്പത് ചിത്രങ്ങൾ ഒരുക്കും. കെ.വി. ആനന്ദ്, അരവിന്ദ് സ്വാമി, രതീന്ദ്രൻ ആർ പ്രസാദ്, കാർത്തിക് നരേൻ, ഗൌതം വാസുദേവ് മേനോൻ, ബിജോയ് നമ്പ്യാർ, കാർത്തിക് സുബ്ബരാജ്, പൊൻ റാം, ഹലിതാ ഷമീം എന്നിവരാണ് സംവിധായകർ.
സൂര്യ, പാർവതി തിരുവോത്ത്, അരവിന്ദ് സ്വാമി, വിജയ് സേതുപതി, സിദ്ധാർത്ഥ്, പ്രകാശ് രാജ്, രേവതി, നിത്യാ മേനൻ, ഐശ്വര്യാ രാജേഷ്, പൂർണ, റിതിക, ശരവണൻ, അളകം പെരുമാൾ, പ്രസന്ന, ബോബി സിംഹ, വിക്രാന്ത്, ഗൌതം കാർത്തിക്, ആശോക് സെൽവൻ, വിധു, രമേശ് തിലക്, അശോക് സെൽവൻ എന്നിവർ 9 ചിത്രങ്ങളിലായി അഭിനയിക്കും. 9 സിനിമകൾ 9 ഭാവങ്ങൾ എന്ന ടാഗ് ലെെനിലാണ് ചിത്രം.
സന്തോഷ് ശിവൻ, സുജിത് സാരംഗ്, ശ്രേയസ് കൃഷ്ണ, അഭിനന്ദൻ രാമാനുജം, മനോജ് പരമഹംസ, ബാലസുബ്രഹ്മണ്യം എന്നിവരാണ് ഛായാഗ്രഹണം. മദൻ കാർത്തി, സോമിതരൻ. പട്ടുക്കോട്ടെ പ്രഭാകരൻ എന്നിവരാണ് ചിത്രങ്ങളുടെ തിരക്കഥ. എ.ആർ റഹ്മാൻ, ഇമൻ, കാർത്തിക്, ഗോവിന്ദ് വസന്ത, ജസ്റ്റിൻ പ്രഭാകരൻ, രോൺതൻ യോഹൻ എന്നിവർ സംഗീത സംവിധാനം നിർവഹിക്കും. മുന്‍നിര താരങ്ങള്‍ ഒ.ടി.ടി ഒറിജിനലിനായി കൈകോര്‍ക്കുന്നുവെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. നടന്‍ സിദ്ധാര്‍ത്ഥ് സംവിധാനം ചെയ്യുന്ന ചിത്രവും നവരസയിൽ ഉണ്ടാവും.
content highlights: Netflix COVID-19 Fundraiser ‘Navarasa’ to be Produced by India’s Mani Ratnam, Jayendra Panchapakesan