ന്യൂഡല്‍ഹി: കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി കേന്ദ്ര സര്‍ക്കാര്‍ നിര്‍മ്മിച്ചെടുത്ത ആരോഗ്യ സേതു ആപ്പ് നിര്‍മ്മിച്ചതാരെന്ന് അറിയില്ലെന്ന പ്രസ്താവനയ്ക്ക് പിന്നാലെ വിശദീകരണവുമായി കേന്ദ്രം തന്നെ രംഗത്ത്. പൊതു-സ്വകാര്യ സഹകരണത്തോടെ ഏറ്റവും സുതാര്യമായ രീതിയിലാണ് ആരോഗ്യ സേതു ആപ്പ് നിര്‍മിച്ചിരിക്കുന്നതെന്ന് കേന്ദ്രം വ്യക്തമാക്കി. 21 ദിവസം സമയം മാത്രമാണ് ആപ്പു നിര്‍മ്മിക്കാന്‍ എടുത്ത സമയമെന്നും കേന്ദ്രം അറിയിച്ചു.
ആരോഗ്യ സേതു ആപ്പ് നിര്‍മ്മിച്ചത് ആരാണെന്ന് മന്ത്രാലയങ്ങള്‍ക്ക് ഒരു അറിവുമില്ലെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നതിന് പിന്നാലെയാണ് വിശദീകരണവുമായി സര്‍ക്കാര്‍ തന്നെ രംഗത്ത് വന്നത്. മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതി പ്രകാരമാണ് ആപ്പ് നിര്‍മ്മിച്ചത്. ആപ്പ് ആരംഭിച്ചതായി പത്രകുറിപ്പിലൂടെയും സാമൂഹിക മാധ്യമ പോസ്റ്റുകളിലൂടെയും ജനങ്ങളെ അറിയച്ചതായും കേന്ദ്രം പ്രസ്താവനയില്‍ അറിയിച്ചു. 16 കോടിയിലധികം ആളുകളാണ് ആപ്പ് ഡൗണ്‍ലോഡ് ചെയ്തതെന്നും കേന്ദ്രം വ്യക്തമാക്കി.
നാഷണല്‍ ഇന്‍ഫോമാറ്റിക്സ് സെന്ററും ഐടി മന്ത്രാലയവുമാണ് ആരോഗ്യ സേതു ആപ്പ് വികസിപ്പിച്ചതെന്നാണ് ആരോഗ്യ സേതു വെബ്സൈറ്റില്‍ കൊടുത്തിരിക്കുന്ന വിവരം. എന്നാല്‍ ആപ്പ് ആര് നിര്‍മ്മിച്ചുവെന്ന വിവരവകാശ ചോദ്യത്തിന് തങ്ങള്‍ക്കറിയില്ലെന്ന മറുപടിയാണ് കേന്ദ്രം നല്‍കിയത്. ഇത് ചോദ്യം ചെയ്ത് കേന്ദ്ര വിവരാവകാശ കമ്മിഷന് ചീഫ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ക്കും, നാഷണല്‍ ഇ-ഗവേണന്‍സ് ഡിവിഷനും ഇന്‍ഫര്‍മേഷന്‍ കമ്മീഷന് കാരണംകാണിക്കല്‍ നോട്ടീസും അയച്ചിരുന്നു.
കൊവിഡിനെതിരായ പോരാട്ടത്തില്‍ ആരോഗ്യസേതു ആപ്പിന്റെ പങ്ക് ലോകാരോഗ്യ സംഘടന വിലമതിച്ചിട്ടുള്ളതായും കേന്ദ്രം വിശദീകരണത്തില്‍ അറിയിച്ചു.
Content Highlight: Content Highlights: Arogya Setu Built-government detailed clarification