ആരേയും മാറ്റിനിർത്തില്ല, എല്ലാ ഇന്ത്യക്കാർക്കും കൊവിഡ് വാക്സിൻ ലഭ്യമാക്കുമെന്ന് നരേന്ദ്ര മോദി

prime minister modi says all indians will get corona virus vaccine

ആരേയും മാറ്റിനിർത്തില്ലെന്നും എല്ലാ ഇന്ത്യാക്കാർക്കും കൊവിഡ് വാക്സിൻ ലഭ്യമാക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. വാക്സിൻ കൃത്യമായി വിതരണം ചെയ്യുന്നതിനും കൈകാര്യം ചെയ്യുന്നതിനുമായി ഒരു വിദഗ്ദ സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നും ഇക്കണോമിക് ടൈംസിന് നൽകിയ അഭിമുഖത്തിൽ മോദി വ്യക്തമാക്കി. കൂടാതെ കൊവിഡ് വാക്സിൻ ഇന്ത്യയിലെ മുഴുവൻ ജനങ്ങളിലേക്കും എത്തിക്കുന്നതിനുള്ള വിപുലമായ പദ്ധതിയെ കുറിച്ചും മോദി വിശദീകരിച്ചു.

28000 ത്തിലധികം കോൾഡ് ചെയിൻ പോയിൻ്റുകൾ കൊവിഡ് 19 വാക്സിനുകൾ സംഭരിക്കുകയും വിതരണം ചെയ്യുകയും കൂടാതെ എല്ലാവരിലേക്കും കൊവിഡ് വാക്സിൻ എത്തുന്നുണ്ടോ എന്ന് ഉറപ്പ് വരുത്തുകയും ചെയ്യും. വാക്സിൻ ലഭ്യമാകുമ്പോൾ എല്ലാവർക്കും വാക്സിനേഷൻ നൽകുമെന്ന് ഉറപ്പ് നൽകുന്നു. ആരേയും മാറ്റിനിർത്തില്ല, എല്ലാവർക്കും കുത്തിവെയ്പ്പ് നൽകും.

തീർച്ചയായും കൊവിഡ് രംഗത്ത് പ്രവർത്തിക്കുന്ന മുന്നണി പോരാളികൾക്ക് മുൻഗണന നൽകിയേക്കാമെന്നും വാക്സിൻ എങ്ങനെ വിതരണം ചെയ്യാമെന്ന് തീരുമാനിക്കുന്നതിനായി വിദഗ്ദ സംഘത്തെ ചുമതലപെടുത്തിയിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. കൂടാതെ കൊവിഡ് വാക്സിനായുള്ള പരീക്ഷണങ്ങൾ ഇപ്പോഴും തുടർന്നു കൊണ്ടിരിക്കുകയാണെന്നും മോദി വ്യക്തമാക്കി.

Content Highlights; prime minister modi says all indians will get corona virus vaccine