നരേന്ദ്ര മോദിക്ക് ഗുജറാത്തിൽ സുരക്ഷയ്ക്ക് നിയോഗിച്ച 23 പൊലീസുകാർക്ക് കൊവിഡ്

As Kevadia prepares for PM Modi’s visit, 2 dozen cops test positive

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഗുജറാത്ത് സന്ദർശനത്തിന് മുന്നോടിയായി കോവാഡിയ ടൗണില്‍ നിയോഗിച്ച പൊലീസുകാരിൽ 23 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. മോദിയുടെ സന്ദർശനത്തിന് ഒരു ദിവസം മുമ്പ് സുരക്ഷാ ഉദ്യോഗസ്ഥരിൽ നടത്തിയ പരിശോധയിലാണ് 23 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചത്. 

നർമ്മദ ജില്ലയിലെ കോവാഡിയയിലേക്കും സ്റ്റാച്യൂ ഓഫ് യൂണിറ്റിയിലേക്കും രണ്ട് ദിവസത്തെ സന്ദർശനമാണ് മോദി നടത്തുന്നത്. ഇവിടേക്കായി വിവിധ ജില്ലകളിൽ നിന്നുള്ള അയ്യായിരത്തോളം പൊലീസുകാരേയും സംസ്ഥാന റിസർവ് പൊലീസ് ഉദ്യോഗസ്ഥരേയും (എസ്.ആർ.പി) വിന്യസിച്ചിരുന്നു. 

സുരക്ഷാ മുൻകരുതലിൻ്റെ ഭാഗമായാണ് ഇവർക്ക് കൊവിഡ് ടെസ്റ്റ് നടത്തിയത്. 3,651 പൊലീസ് ഉദ്യോഗസ്ഥരുടെ സാമ്പിളുകൾ പരിശോധിച്ചതിൽ നിന്നാണ് 23 പേർക്ക് രോഗം ബാധിച്ചതായി കണ്ടെത്തിയത്. രോഗം സ്ഥിരീകരിച്ചവരെ നർമ്മദ ജില്ലയിലെ രാജ്പിപ്ലയിലെ കൊവിഡ് കേന്ദ്രത്തിലേക്ക് മാറ്റി. സ്റ്റ്യാചു  ഓഫ് യൂണിറ്റിയിൽ നിയോഗിച്ച അഞ്ച് സുരക്ഷാ ജീവനക്കാർക്കും ഒക്ടോബർ 27ന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. 

content highlights: As Kevadia prepares for PM Modi’s visit, 2 dozen cops test positive