രാജ്യത്ത് 91 ശതമാനം കടന്ന് കൊവിഡ് രോഗമുക്തി; ആകെ രോഗ്കള്‍ 80 ലക്ഷം കടന്നു

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് രോഗികള്‍ 80 ലക്ഷം കടന്ന് 80,88,851 ആയി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 48,648 പേര്‍ക്കാണ് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസങ്ങളെക്കാള്‍ പുതിയ രോഗികളുടെ എണ്ണത്തില്‍ നേരിയ വര്‍ദ്ധനവ് ഉണ്ടെങ്കിലും രോഗമുക്തി നിരക്ക് കൂടിയത് ആശ്വാസം നല്‍കുന്നുണ്ട്.

കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക് പ്രകാരം 91.15 ശതമാനമാണ് രോഗമുക്തി നിരക്ക്. 73,73,375 പേരാണ് രാജ്യത്ത് ഇതുവരെ കൊവിഡ് ഭേദമായവര്‍. ഇന്നലെ മാത്രം 57,386 പേരാണ് കൊവിഡ് മുക്തരായത്.

563 മരണമാണ് ഇന്നലെ മാത്രം രോഖപ്പെടുത്തിയത്. ഇതോടെ രാജ്യത്തെ ആകെ മരണം 1,12,090 ആയി. 1.50 ശതമാനമാണ് രാജ്യത്തെ മരണ നിരക്ക്.

Content Highlight: Covid Update in India