കരിപ്പൂർ വിമാനപകടത്തിന് 660 കോടി രൂപയാണ് നഷ്ടപരിഹാരമായി നൽകാൻ തീരുമാനിച്ചിരുന്നത്. ഇതിൽ 378.83 കോടി രൂപ വിമനത്തിനുണ്ടായ നഷ്ടം നികത്താനും 282.49 കോടി രൂപ യാത്രക്കാർക്കും നഷ്ടപരിഹാരമായി നൽകാനുമാണ് ഉപയോഗിക്കുക. ഇന്ത്യൻ ഏവിയേഷൻ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന ഇൻഷുറൻസ് ക്ലെയിം തുകയാണിത്. ഇന്ത്യൻ ഇൻഷുറൻസ് കമ്പനികളും, ആഗോള ഇൻഷുറൻസ് കമ്പനികളും ചേർന്നാണ് തുക നൽകുന്നത്.
വിവിധ ഇൻഷുറൻസ് കമ്പനികളുടെ കൂട്ടായ്മയാണ് എയർ ഇന്ത്യക്ക് ഇൻഷുറൻസ് തുക നൽകുന്നത്. ഇതിൽ പൊതുമേഖലാ സ്ഥാപനമായ ന്യൂ ഇന്ത്യാ ഇൻഷുറൻസ് കമ്പനിയാണ് പ്രധാന ഇൻഷുറർ. ക്ലെയിമിന്റെ ഭൂരിഭാഗവും വഹിക്കുന്നത് ഈ ഇൻഷുറൻസ് കമ്പനിയാണ്. യാത്രക്കാർക്ക് നൽകുന്നതിനുള്ള പ്രാഥമിക നഷ്ടപരിഹാരം എന്ന നിലയിൽ മൂന്നര കോടി രൂപ ന്യൂ ഇന്ത്യാ ഇൻഷുറൻസ് നൽകി. ബാക്കി തുക വിശദാംശങ്ങൾ പരിശോധിച്ച ശേഷമാകും നൽകുന്നത്.
Content Highlights; karipur plane crash