വിവാഹത്തിനുവേണ്ടി മാത്രമുള്ള മതംമാറ്റം സ്വീകാര്യമല്ലെന്ന് അലഹാബാദ് കോടതി

Conversion For Sake Of Marriage Not Acceptable: Allahabad High Court

വിവാഹത്തിന് വേണ്ടി മാത്രമുള്ള മതംമാറ്റം സ്വീകാര്യമല്ലെന്ന് അലഹാബാദ് ഹെെക്കോടതി. പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് ദമ്പതിമാർ നൽകിയ ഹർജി തള്ളികൊണ്ടാണ് കോടതിയുടെ ഈ പരാമർശം. ഒരുമാസം മുൻപ് മുസ്ലീം മതത്തിൽ നിന്ന് ഹിന്ദുമതത്തിലേക്ക് പരിവർത്തനം ചെയ്യുകയും ഹിന്ദു യുവാവിനെ വിവാഹം ചെയ്യുകയും ചെയ്ത യുവതിയാണ് സംരക്ഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. എന്നാൽ വിവാഹത്തിന് വേണ്ടി മാത്രമാണ് മതംമാറ്റമെന്ന് നിരീക്ഷിച്ച കോടതി യുവതിയുടെ ഹർജി തള്ളുകയും ചെയ്തു.

ജസ്റ്റിസ് മഹേഷ് ത്രിപാഠി അധ്യക്ഷനായ ബെഞ്ചാണ് വിധി പറഞ്ഞത്. ഇതേ വിഷയത്തിൽ 2014ൽ കോടതിയുലുണ്ടായ വിധിന്യായം പരാമർശിക്കുകയും ചെയ്തു. ഹിന്ദുമതത്തിൽ നിന്ന് ഇസ്ലാം മതം സ്വീകരിച്ച് വിവാഹിതയായ യുവതി സംരക്ഷണം ആവശ്യപ്പെട്ട കേസായിരുന്നു അത്. മതത്തെ കുറിച്ച് അടിസ്ഥാനപരമായ അറിവോ വിശ്വാസമോ ഇല്ലാതെ വിവാഹത്തിന് വേണ്ടി മാത്രം സ്വീകരിക്കുന്നത് സാധുവല്ലെന്നായിരുന്നു അന്നത്തെ കോടതി വിധി. 

content highlights: Conversion For Sake Of Marriage Not Acceptable: Allahabad High Court