സർക്കാർ ഒപ്പമുണ്ട്; വാളയാർ പെൺകുട്ടികളുടെ അമ്മയ്ക്ക് സർക്കാരിൻ്റെ കത്ത്

The government sent a letter to walayar children's mother for showing the support

വാളയാർ പെൺകുട്ടികളുടെ അമ്മയ്ക്ക് സർക്കാർ കത്തയച്ചു. കുറ്റക്കാർക്ക് തക്കതായ ശിക്ഷ വാങ്ങി കൊടുക്കുമെന്നും സർക്കാർ ഒപ്പമുണ്ടെന്നും അഡീഷണൽ ചീഫ് സെക്രട്ടറി അയച്ച കത്തിൽ പറയുന്നു. കേസിൽ സർക്കാർ സ്വീകരിച്ച നടപടികളും കത്തിൽ പറയുന്നുണ്ട്. വാളയാർ പെൺകുട്ടികളുടെ ദുരൂഹ മരണത്തിൽ നീതി തേടി അമ്മ നടത്തുന്ന സമരം ഇന്ന് അവസാനിക്കുകയും ഇന്ന് ഉച്ചയ്ക്ക് തുടർന്ന സമര പരിപാടികൾ പ്രഖ്യാപിക്കാനുമൊരുങ്ങുന്ന സാഹചര്യത്തിലാണ് സർക്കാർ കത്തയച്ചിരിക്കുന്നത്. 

കഴിഞ്ഞ ഒരു വർഷത്തിനിടെ കേസിൽ സർക്കാർ സ്വീകരിച്ച എല്ലാ നടപടികളും കത്തിൽ വ്യക്തമാക്കുന്നുണ്ട്. ഹനീഫ കമ്മീഷൻ റിപ്പോർട്ട് പരിഗണനയിലുണ്ടെന്നും റിപ്പോർട്ട് പ്രകാരം കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ വകുപ്പ് തല നടപടികൾ ഉടൻ സ്വീകരിക്കുമെന്നും കത്തിൽ പറയുന്നു.  

എന്നാൽ ആദ്യം സർക്കാർ നടപടിയെടുക്കട്ടെയെന്നും അതിന് ശേഷം മുഖ്യമന്ത്രിയുടെ വാക്കുകൾ വിശ്വസിക്കാമെന്നുമാണ് വാളയാർ പെൺകുട്ടികളുടെ അമ്മ പ്രതികരിച്ചത്. നീതി ലഭിക്കുന്നതുവരെ സമരം തുടരുമെന്നും അമ്മ അറിയിച്ചു. വാളയാറിൽ പെൺകുട്ടികളുടെ ദുരൂഹ മരണത്തിൽ നീതി തേടി അമ്മ തുടങ്ങിയ സമരം ഇന്ന് അവസാനിക്കും. സമരത്തിൽ ഐക്യദാർഢ്യം പ്രഖ്യാപിച്ച് നിരവധി സംഘടനകളും വ്യക്തികളും അവരുടെ വീട്ടിൽ എത്തിയിരുന്നു. കേസിൽ കോടതിയുടെ മേൽനോട്ടത്തിൽ പുനരന്വേഷണം വേണമെന്നാണ് കുടുംബത്തിൻ്റെ ആവശ്യം. 

content highlights: The government sent a letter to walayar children’s mother for showing the support