വാളയാര്‍ കേസ് സിബിഐയ്ക്ക് വിട്ട സംഭവത്തില്‍ വിജ്ഞാപനത്തിലെ അവ്യക്തത നീക്കിയതായി സര്‍ക്കാര്‍

walayar girls mother neethyathra started

കൊച്ചി: വാളയാര്‍ കേസ് സിബിഐയ്ക്ക് വിട്ട സംഭവത്തില്‍ വിജ്ഞാപനത്തിലെ അവ്യക്തത നീക്കിയതായി സംസ്ഥാന സര്‍ക്കാര്‍. പുതുക്കിയ വിജ്ഞാപനം പുറപ്പെടുവിച്ചതായി സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. വിജ്ഞാപനത്തിലെ അവ്യക്തത ചോദ്യം ചെയ്ത് കുട്ടികളുടെ അമ്മ നല്‍കിയ ഹര്‍ജിയില്‍ ആണ് സര്‍ക്കാര്‍ നിലപാട് അറിയിച്ചത്.

വിജ്ഞാപനത്തില്‍ ഒരു കുട്ടിയുടെ മരണത്തെക്കുറിച്ച് മാത്രമാണുള്ളതെന്നായിരുന്നു പരാതി. ഇത് അന്വേഷണത്തില്‍ ആശയക്കുഴപ്പം ഉണ്ടാക്കുമെന്നും അമ്മ ഹൈക്കോടതിയെ അറിയിച്ചിരുന്നു. പുതുക്കിയ വിജ്ഞാപനം ഹാജരാക്കാനും ഹൈക്കോടതി നിര്‍ദ്ദേശിച്ചു. ഹര്‍ജി അടുത്ത വ്യാഴാഴ്ച വീണ്ടും പരിഗണിക്കും.

വാളയാറില്‍ പീഡനത്തിനിരയായ ഇളയ കുട്ടിയുടെ ദുരൂഹ മരണം സംബന്ധിച്ച അന്വേഷണവും സി.ബി.ഐക്ക് വിടണമെന്നായിരുന്നു അമ്മയുടെ ആവശ്യം. പ്രായപൂര്‍ത്തിയാകാത്ത രണ്ട് ദലിത് പെണ്‍കുട്ടികളെ മരിച്ച നിലയില്‍ കണ്ട സംഭവത്തില്‍ മൂത്ത മകളുടെ മരണവുമായി ബന്ധപ്പെട്ട കേസ് മാത്രമാണ് സര്‍ക്കാര്‍ സി.ബി.ഐക്ക് വിട്ട് ഉത്തരവിട്ടിരിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് മാതാവ് ഹര്‍ജി നല്‍കിയിട്ടുള്ളത്.

Content Highlight: Government clarifies the doubts in the Circular which the Walayar case handover for CBI probe