‘സിബിഐയെ പേടിയില്ല, ഏത് ഏജന്‍സി വേണമെങ്കിലും വരട്ടെ’; സിബിഐ അന്വേഷണത്തെ സ്വാഗതം ചെയ്ത് ഉമ്മന്‍ ചാണ്ടി

the solar case against Oommen Chandy and others have been handed over to CBI

തിരുവനന്തപുരം: സോളാര്‍ പീഡന കേസിലെ അന്വേഷണം സിബിഐക്ക് വിട്ട സംസ്ഥാന സര്‍ക്കാര്‍ നീക്കത്തെ സ്വാഗതം ചെയ്ത് ഉമ്മന്‍ ചാണ്ടി. ഏത് ഏജമന്‍സി വേണമെങ്കിലും അന്വേഷണത്തിന് വരട്ടേയെന്നും, സിബിഐയെ തനിക്ക് പേടിയില്ലെന്നും ഉമ്മന്‍ ചാണ്ടി തിരുവനന്തപുരത്ത് പറഞ്ഞു. പരാതിക്കാരി വീണ്ടും പരാതി നല്‍കിയതില്‍ ദുരൂഹതയുണ്ടോയെന്ന് മാധ്യമങ്ങള്‍ക്ക് അന്വേഷിക്കാമെന്നും ഉമ്മന്‍ ചാണ്ടി കൂട്ടിച്ചേര്‍ത്തു.

അന്നത്തെ നിലപാടില്‍ നിന്ന് മാറ്റമില്ലെന്നും ഏത് ഏജന്‍സിയെയും അന്വേഷണത്തിന് സ്വാഗതം ചെയ്യുന്നുവെന്നും ഉമ്മന്‍ ചാണ്ടി മാധ്യമങ്ങളോട് പറഞ്ഞു. എട്ട് വര്‍ഷത്തിനൊരിക്കല്‍ പോലും കേസിനെ തടസ്സപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ സംഭവത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനമാണ് യുഡിഎഫ് ഉന്നയിക്കുന്നത്.

തെരഞ്ഞെടുപ്പ് അടുത്ത ഘട്ടത്തില്‍ തുടര്‍ ഭരണം നേടാന്‍ കഴിയില്ലെന്നുറച്ചതോടെയാണ് സിബിഐ അന്വേഷണത്തിന് സര്‍ക്കാര്‍ അനുമതി നല്‍കിയതെന്നാണ് യുഡിഎഫിന്റെ വാദം. കോണ്‍ഗ്രസ് നേതാക്കളായ ഉമ്മന്‍ ചാണ്ടി, കെ.സി വേണുഗോപാല്‍, അടൂര്‍ പ്രകാശ്, എ.പി അനില്‍കുമാര്‍, ഹൈബി ഈഡന്‍, ബിജെപി നേതാവ് എ.പി അബ്ദുല്ലക്കുട്ടി എന്നിവര്‍ക്കെതിരെയുള്ള പരാതിയിലാണ് സിബിഐ അന്വേഷണത്തിന് സര്‍കകാര്‍ ഉത്തരവിട്ടത്.

Content Highlight: Oommen Chandy responding to CBI Probe on Solar Case