ഇഡി അന്വേഷണം സർക്കാരിലേക്കും; വൻകിട പദ്ധതികളുടെ വിശദാംശങ്ങൾ നൽകണമെന്ന് ആവശ്യപെട്ട് ചീഫ് സെക്രട്ടറിക്ക് കത്ത്

enforcement directorate-m sivasankar-kerala government

അറസ്റ്റിലായ ശിവശങ്കറെ ചോദ്യം ചെയ്തതോടെ അന്വേഷണം സംസ്ഥാന സർക്കാരിന്റെ നാല് പ്രധാനപെട്ട പദ്ധതികളിലേക്കും നീങ്ങുന്നു. ഡൌൺ ടൌൺ, കെ ഫോൺ, ഇ മൊബിലിറ്റി സ്മാർട്ട് സിറ്റി എന്നീ പദ്ധതികളെ കുറിച്ചാണ് ഇ ഡി അന്വേഷിക്കുന്നത്. സ്വർണക്കടത്ത് കേസിൽ അറസ്റ്റിലായ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ മുൻ കൈയെടുത്ത് നടപ്പാക്കിയ പദ്ധതികളിലാണ് അന്വേഷണം.

പദ്ധതികളുടെ വിശദംശങ്ങൾ ചോദിച്ച് ചീഫ് സെക്രട്ടറിക്ക് എൻഫോഴ്സ്മെന്റ് കത്തയച്ചു. ധാരണാപത്രം, ഭൂമി ഏറ്റെടുത്തതിന്റെ വിശദാംശങ്ങൾ എന്നിവയാണ് തേടിയത്. ശിവശങ്കർ മേൽനോട്ടം വഹിച്ച ലൈഫ് മിഷനുമായി ബന്ധപെട്ട വിശദാംശങ്ങളും നേരത്തെ ഇഡി തേടിയിരുന്നു. ഇതിനു പിന്നാലെയാണ് മറ്റ് പദ്ധതികളിലേക്കും ഇഡി അന്വേഷണം വ്യാപിപ്പിച്ചിരിക്കുന്നത്.

Content Highlights; enforcement directorate-m sivasankar-kerala government