ആക്രമിക്കപെട്ട നടിയുടേയും മഞ്ജു വാര്യരുടേയും മൊഴി രേഖപെടുത്തുന്നതിൽ വിചാരണ കോടതിക്ക് വീഴ്ച പറ്റിയതായി സർക്കാർ; വിചാരണ നിർത്തി വെക്കാൻ ഹൈക്കോടതി ഉത്തരവ്

actress attacked case; government affidavit in kerala high court

നടിയെ ആക്രമിച്ച കേസിൽ മഞ്ജു വാര്യരുടെ മൊഴി രേഖപെടുത്തുന്നതിൽ വിചാരണ കോടതിക്ക് വീഴ്ച പറ്റിയതായി സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. മൊഴി നൽകാതിരിക്കാൻ മഞ്ജുവിനെ ദിലീപ് സ്വാധീനിക്കാൻ ശ്രമിച്ചു. മകൾ വഴി സ്വാധീനിക്കാനാണ് ശ്രമിച്ചത്. വിസ്താര വേളയിൽ ഇക്കാര്യം മഞ്ജു വാര്യർ അറിയിച്ചെങ്കിലും രേഖപെടുത്താൻ കോടതി തയ്യാറായില്ലെന്നാണ് പ്രോസിക്യൂഷൻ ഹൈക്കോടതിയെ അറിയിച്ചത്. കേസിന്റെ വിചാരണ മറ്റൊരു കോടതിയിലേക്ക് മാറ്റണമെന്ന് ആവശ്യപെട്ട് നൽകിയ ഹർജിയിലാണ് ഇക്കാര്യം സർക്കാർ ചൂണ്ടിക്കാട്ടിയത്. ഹർജി പരിഗണിച്ച ശേഷം കേസിൽ വിചാരണ നിർത്തി വെക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. സർക്കാരിന്റേയും നടിയുടേയും വാദം കേട്ട ശേഷം വെള്ളിയാഴ്ച വരെ വിചാരണ നിർത്തി വെക്കാനാണ് ഹൈക്കോടതി ഉത്തരവിട്ടത്.

ആക്രമിക്കപെട്ട നടി തന്നെ ചില സുപ്രധാന കാര്യങ്ങൾ വെളിപെടുത്തിയെങ്കിലും അതും രേഖപെടുത്തുന്നതിൽ കോടതിക്ക് വീഴ്ച ഉണ്ടായതായി സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നണ്ട്. 2013 ൽ അബാദ് പ്ലാസയിൽ വെച്ച് നടന്ന സ്റ്റേജ് ഷോ റിഹേഴ്സലിനിടെ നടിയെ ജീവനോടെ കത്തിക്കുമെന്ന് ഭാമയോട് ദിലീപ് ഭീഷണി മുഴക്കിയിരുന്നു. തന്റെ ആദ്യ വിവാഹം തകർത്തത് നടിയാണെന്ന് പറഞ്ഞായിരുന്നു ഭീഷണി. ഭാമ ഇക്കാര്യം തന്നോട് പറഞ്ഞതായി നടി കോടതിയിൽ വെളിപെടുത്തിയെങ്കിലും കേട്ടുകേൾവി മാത്രമാണ് എന്നു പറഞ്ഞ് ജഡ്ജി രേഖപെടുത്താൻ തയ്യാറായില്ല.

പ്രോസിക്യൂഷൻ ആവശ്യപെട്ടിട്ടും ഇക്കാര്യം രേഖപെടുത്താൻ കോടതി വിസമ്മതിച്ചു. ദിലീപ് സാക്ഷികളുടെ മേൽ സമ്മർദ്ധം ചെലുത്തുകയും ഭീഷണിപെടുത്തുകയും ചെയ്യുന്നതായി പലവട്ടം പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. ജാമ്യം റദ്ധാക്കണമെന്ന് ആവശ്യപെട്ടെങ്കിലും കോടതി പരിഗണിച്ചില്ല. ആക്രമിക്കപെട്ട നടിയുടേയും സർക്കാരിന്റേയും താത്പര്യത്തിനു വിരുദ്ധമാണ് ജഡ്ജിയുടെ സമീപനമെന്ന് സർക്കാർ ഹർജിയിൽ ആരോപിച്ചു. പ്രതികളെ സഹായിക്കും വിധം പക്ഷാപാതത്തെടെയാണ് ജഡ്ജി ഇടപെടുന്നതെന്ന് ഹർജിയിൽ വ്യക്തമാക്കി.

Content Highlights; actress attacked case; government affidavit in kerala high court