ആരെ വനമേഖലയിൽ നിന്നും കഴിഞ്ഞ വർഷം കണ്ടെത്തിയത് 19 പുതിയ സ്പീഷിസുകൾ; ജെെവവെെവിദ്ധ്യങ്ങളുടെ കേന്ദ്ര മാകാൻ മഹാരാഷ്ട്ര

Maharashtra: 19 new species, records discovered in 2019; 2 from Aarey Forest

കേന്ദ്ര വനംവകുപ്പ് മന്ത്രാലത്തിൻ്റെ കീഴിലുള്ള സുവോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ 2019 വാർഷിക റിപ്പോർട്ട് പ്രകാരം കഴിഞ്ഞ വർഷം മഹാരാഷ്ട്രയിലെ ആരേ വന പ്രദേശങ്ങളിൽ നിന്നായി 19 പുതിയ ഇനം സ്പീഷിസുകളെയാണ് കണ്ടെത്തിയത്. പശ്ചിമ ഘട്ടത്തിൽ നിന്നും മുംബെെ ഉൾപ്പെടെയുള്ള കൊങ്കൺ തീരത്തിന് സമീപത്തുള്ള ഒറ്റപ്പെട്ട വനപ്രദേശങ്ങളിൽ നിന്നുമാണ് ഇത്രയധികം സ്പീഷിസുകളെ കണ്ടെത്തിയത്. 

കഴിഞ്ഞ ഒക്ടോബർ മാസത്തിൽ പശ്ചിമ ഘട്ടത്തിൽ നിന്ന് എച്ചിനോപ് സഹ്യാഡ്രിക്കസ് ഇനത്തിൽ പെട്ട സസ്യങ്ങളും സഹാദ്രി കടുവ കേന്ദത്തിൽ നിന്ന് സ്വർണനിറത്തോടുകൂടിയ തവളയേയും ശുദ്ധജല മത്സ്യങ്ങളേയും അപൂർവ്വയിനം സൂചിത്തുമ്പികളേയും കണ്ടെത്തിയിരുന്നു. ചിലന്തികൾ, പ്രാണികൾ, ഞണ്ടുകൾ, എന്നിവയുടെ അപൂർവയിനം സ്പീഷിസുകളേയും മഹാരാഷ്ട്രയിലെ പല ഭാഗങ്ങളിലായുള്ള വനമേഖലയിൽ നിന്ന് ഗവേഷകർ കണ്ടെത്തിയിരുന്നു. സംസ്ഥാനത്ത് ഒരോ വർഷവും 15ൽ പരം പുതിയ സ്പീഷിസുകളെയാണ് കണ്ടെത്തുന്നതെന്നും ഇത് സംസ്ഥാനത്തിൻ്റെ സമൃദ്ധമായ ജെെവവെെവിദ്ധ്യത്തെയാണ് സൂചിപ്പിക്കുന്നതെന്നും ഗവേഷകരിൽ ഒരാളായ കാളിദാസ് ചന്ദ്ര പറഞ്ഞു. 

ഇന്ത്യയിൽ ഇതുവരെ 368 ഇനം ജന്തുജാലങ്ങളെയാണ് പുതുതായി കണ്ടെത്തിയത്. ഇതിൽ പശ്ചിമ ഘട്ടങ്ങളിൽ നിന്നായി കഴിഞ്ഞ വർഷം 155 സ്പീഷിസുകളെ കണ്ടെത്തിയിട്ടുണ്ട്. ആരേ കൊളനിയിലെ 28.9 ഹെക്ടർ പ്രദേശത്തെ റിസേർവ് വനമായി കഴിഞ്ഞ ഒക്ടോബറിൽ മഹാരാഷ്ട്ര സർക്കാർ പ്രഖ്യാപിച്ചിരുന്നു. ഇവിടെ നിന്നാണ് ആപൂർവ്വങ്ങളിൽ ആപൂർവമായ ജെർസെഗോ സുനില്ലിമെയ് ഇനത്തിൽ പെടുന്ന ജമ്പിംഗ് ചിലന്തിയെ കണ്ടെത്തിയത്. ലോകത്തിലെ തന്നെ ഈ ഇനത്തിൽ പെടുന്ന നാലാമത്തെ സ്പീഷിസാണ് ഈ ചിലന്തി.

content highlights: Maharashtra, 19 new species, records discovered in 2019; 2 from Aarey Forest