മുല്ലപ്പള്ളിക്കെതിരെ ആത്മഹത്യ പ്രേരണ കുറ്റത്തിന് കേസെടുക്കണമെന്നാവശ്യപെട്ട് ഡിജിപിക്ക് പരാതി

must take action against mullappaly ramchandran

കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെതിരെ ആത്മഹത്യ പ്രേരണ കുറ്റത്തിന് കേസെടുക്കണമെന്നാവശ്യപെട്ട് ഡിജിപിക്ക് പരാതി. ലോക് താന്ത്രിക് ജനതാദൾ നോതാവ് സലീം മടവൂറാണ് ഡിജിപി ലോക്നാഥ് ബെഹ്റക്ക് പരാതി നൽകിയത്. ആത്മാഭിമാനമുള്ള സ്ത്രീകൾ ബലാത്സംഗ ചെയ്യപെട്ടാൽ ഒന്നുകിൽ മരിക്കും അല്ലെങ്കിൽ പിന്നീട് അത് ആവർത്തിക്കാതിരിക്കാൻ ശ്രമിക്കുമെന്ന മുല്ലപ്പള്ളിയുടെ പ്രസ്താവന ആത്മഹത്യ ചെയ്യാൻ പ്രേരിപ്പിക്കലാമെന്ന് ചൂണ്ടിക്കാണ്ച്ചാണ് ഡിജിപിക്ക് പരാതി നൽകിയത്.

ഐപിസി 305, 306, 108 എന്നീ വകുപ്പുകൾ പ്രകാരം മുല്ലപ്പള്ളിക്കെതിരെ കേസെടുക്കണമെന്നും പരാതിയിൽ ആവശ്യപെടുന്നുണ്ട്. മുൻ കേന്ദ്ര ആഭ്യന്തര സഹമന്ത്രിയും നിരവധി തവണ എംപിയും കെപിസിസി പ്രസിഡൻ്റുമായ ഉന്നതനായ വ്യക്തി ഇങ്ങനെ പറയുന്നത് ഗൌരവമേറിയ കുറ്റകൃത്യമാണെന്നും പരാതിയിൽ ആരോപിച്ചു. നിയമത്തിൽ ഒരു വ്യക്തി എന്നാണ് സൂചിപ്പിക്കുന്നത്, എന്നാൽ മുല്ലപ്പള്ളി പ്രായഭേദമന്യേ ഒരു സമൂഹത്തെയാണ് ആത്മഹത്യക്ക് പ്രേരിപ്പിക്കുന്നത്.

Content Highlights; must take action against mullappaly ramchandran